കവളപ്പാറ: മുത്തപ്പൻകുന്ന് അടർന്നുവീണ് 40ലധികം വീടുകളെയും 63 മനുഷ്യരെയും മണ്ണിന ടിയിലേക്ക് വലിച്ചിട്ട കവളപ്പാറയിൽ ഒരു പോറലുമേൽക്കാതെ മരണം തൊടാതെ ജീവെൻറ ഒരു തുരുത്ത്. നാലുഭാഗത്തെ വീടുകളെല്ലാം മണ്ണെടുത്തപ്പോഴാണിത്. കവളപ്പാറ തോട്ടിൽ നിന്ന് മുകളിലെ റോഡിലേക്ക് കയറുന്ന ചെറിയ കോൺക്രീറ്റ് നടപ്പാതയുടെ ഇരുവശത്തും റോഡിന് താഴെയും മുകളിലുമായാണ് വീടുകളുള്ളത്.
ഇവിടെ താമസിക്കുന്ന നെടിയകാലയിൽ സുനിൽ, നെടിയകാലയിൽ അജയൻ, നെടിയകാലയിൽ അപ്പു, മുതുകോടൻ ഉമ്മർകോയ, േബങ്കടത്ത് ശാന്തകുമാരി, സന്ദീപ് പൂങ്കുന്നത്ത്്, കണ്ടറക്കാടൻ കൃഷ്ണൻ, കവളപ്പാറ രാജേഷ്, കണ്ണാറത്തൊടിക ഫൈസൽ, കുഴിക്കളിക്കൽ പ്രമോദ്, വല്ലിശ്ശേരി സുകുമാരൻ, വല്ലിശ്ശേരി കൃഷ്ണൻകുട്ടി, വല്ലിശ്ശേരി അയ്യപ്പൻ, മുതുകോടൻ ബിരിയുമ്മ, കവളപ്പാറ കൃഷ്ണൻ, ഓട്ടുപാറ വേലായുധൻ, കവളപ്പാറ വെള്ളൻ, കുഴിക്കളിക്കൽ ശിവൻപിള്ള എന്നിവരുടെ വീടുകളാണ് മണ്ണിടിച്ചിലിൽ എല്ലാവരെയും വിസ്മയിപ്പിച്ച് ബാക്കിയായത്.
തൊട്ടടുത്ത വീടുവരെ മണ്ണെടുത്തിട്ടുണ്ട്. എല്ലാം തകർത്ത ആ വ്യാഴാഴ്ച രാത്രി ഒപ്പം സംസാരിച്ചുനിന്നവരെയും അതുവരെ ഒന്നിച്ചുണ്ടായിരുന്നവരെയുമാണ് മരണം തട്ടിയെടുത്തത്. ഭക്ഷണം കഴിക്കട്ടെയെന്ന് പറഞ്ഞ് പിരിഞ്ഞ പ്രിയദർശൻ തെൻറ വീട്ടിലേക്കു പോവുകയും അയൽവാസി കൃഷ്ണൻ സ്വന്തം വീട്ടിലേക്ക് കയറുകയും ചെയ്തതിന് പിറകെയാണ് ഉരുൾപൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.