എടക്കര (മലപ്പുറം): കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച കൂടി നടത്ത ി താൽക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനം. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സര്‍വ കക്ഷിയോഗത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇത്. മഴ മാറിയ ശേഷം രണ്ടാഴ്ച കഴിഞ ്ഞ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ആഗസ്റ്റ് എട്ടിനുണ ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട 48 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. 11 മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത ്.
പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക് കാന്‍ കഴിയാത്ത സാഹചര്യമാണ്. ദുരന്തഭൂമിയുടെ 90 ശതമാനത്തിലേെറ ഭാഗത്ത് തിരച്ചില്‍ നടത്തിക്കഴിഞ്ഞു. കവളപ്പാറ തോ ടിെൻറ ഒരു ഭാഗത്ത് മാത്രമാണ് ഇനി തിരച്ചില്‍ നടത്താനുള്ളത്. വെള്ളവും മണ്ണും ചളിയും ചേര്‍ന്ന് ഇവിടെ തിരച്ചില് അതീവ ദുഷ്കരമാണ്. എങ്കിലും കാണാതായവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ ്ചയും തിരച്ചില്‍ നടത്തും.
മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഇവരെ മരിച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടുത ്തി കുടുംബങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. സര്‍ക്കാറിെൻറ പ്രത്യേക ഉത്തരവ് പ്രകാരമായിരിക്കും നടപടിക്രമങ്ങള്‍ ഉണ്ടാകുക. കാണാതായ 11 പേരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതായും മണ്ണിടിച്ചിലില്‍ മരിച്ചതാവുമെന്നുമുള്ള ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയാണ് മരണം സ്ഥിരീകരിക്കുക. ഇതിനാവശ്യമായ രേഖകള്‍ റവന്യു, പൊലീസ് വിഭാഗങ്ങള്‍ നല്‍കും.
പി.വി. അന്‍വര്‍ എം.എല്‍.എ, സബ് കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എ.ഡി.എം എൻ.എം. മെഹറലി, അഗ്നിരക്ഷ സേന ജില്ല മേധാവി മൂസ വടക്കേതില്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍, പ്രദേശവാസികള്‍ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
കവളപ്പാറ ദുരന്തം: കാണാതായവരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും
എടക്കര: കവളപ്പാറ ദുരന്തത്തില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ 11 പേരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക്. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടർ. മരിച്ചവരുടെയും കാണാതായവരുടെയും സ്വത്ത് കൈമാറ്റത്തിനും രജിസ്ട്രേഷന്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്തുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. ആളുകള്‍ക്ക് സ്വന്തം നിലക്ക് ഭൂമി കണ്ടെത്തി വാങ്ങാവുന്നതാണ്. ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കാനുള്ള പദ്ധതി പ്രത്യേകം തയാറാക്കുന്നുണ്ട്.
അവര്‍ക്ക് മൊത്തം 12 ലക്ഷം രൂപയാണ് നല്‍കുക. സര്‍ക്കാര്‍ പത്ത് ലക്ഷവും പട്ടികവര്‍ഗ വികസന വകുപ്പ് രണ്ട് ലക്ഷവും നല്‍കും. കവളപ്പാറയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലവും അതിനോട് ചേര്‍ന്ന പ്രദേശങ്ങളും ഇനി വാസയോഗ്യമാണോ എന്ന് ജിയോളജി വിഭാഗം പരിശോധന നടത്തിവരികയാണ്. 28ന് അവര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന്, പ്രത്യേക കമ്മിറ്റിയില്‍ വിഷയമവതരിപ്പിച്ച് കലക്ടര്‍ പഠനറിപ്പോര്‍ട്ട് 31നകം പുറത്തുവിടും. കാണാതായവരുടെ പേരിലുള്ള സ്ഥലം സംബന്ധിച്ചോ മറ്റു രേഖകള്‍ സംബന്ധിച്ചോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തര്‍ക്കമില്ലാതെ പരിഹരിക്കും. കാണാതായ 11 പേരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതായും മണ്ണിടിച്ചിലില്‍ മരിച്ചതാവുമെന്നുമുള്ള ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയാണ് മരണം സ്ഥിരീകരിക്കുക. ഇതിനാവശ്യമായ രേഖകള്‍ റവന്യു, പൊലീസ് വിഭാഗങ്ങള്‍ നല്‍കും.
അതേസമയം, അപകടകരമായ സ്ഥലത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പി.വി. അന്‍വര്‍ എം.എൽ.എ, ചാലിയാര്‍ പുഴ വഴിമാറി ഒഴുകിയ പ്രദേശം പഴയ അവസ്ഥയിലേക്ക് തന്നെയാക്കണമെന്നും തകര്‍ന്ന പാലങ്ങള്‍ അടിയന്തരമായി നവീകരിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, അഗ്നിരക്ഷ സേന ജില്ല ഓഫിസര്‍ മൂസ വടക്കേതിൽ, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍, പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരന്‍ പിള്ള, ജില്ല പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, തഹസില്‍ദാര്‍ വി. സുഭാഷ് ചന്ദ്രബോസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. ശ്രീകുമാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല അരവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രളയബാധിതരെ പുനരധിവസിപ്പിക്കും, ആദ്യഘട്ടമായി മൂന്ന് ഏക്കർ ഭൂമിനൽകും -ലീഗ്
മലപ്പുറം: പ്രളയത്തിൽ ഭൂമിയും വീടും ഉപജീവനവും നഷ്ടമായവർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നൽകുമെന്നും മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിവിധ ഇടങ്ങളിലായാണ് മൂന്ന് ഏക്കർ ഭൂമി ലഭിച്ചിട്ടുള്ളത്. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്‍ വിലയ്ക്ക് വാങ്ങിയും അര്‍ഹരായവര്‍ക്ക് നല്‍കും. പ്രളയമുണ്ടായ ആഗസ്റ്റ് എട്ട് മുതൽ 25 വരെയുള്ള ദിവസങ്ങളിലായി 4.35 കോടിയുടെ സഹായം ലീഗ് നല്‍കി. ഗൃഹോപകരണങ്ങളുടെയും വനിത ലീഗിെൻറ അടുക്കള കിറ്റ് വിതരണവും പുരോഗമിക്കുന്നുണ്ട്.
മരിച്ചവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടമായവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, എം.എ. ഖാദര്‍, ഉമ്മര്‍ അറക്കൽ, ഇസ്മയില്‍ പി. മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.