കോഴിക്കോട്: എന്നും മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസിലെ സരസനും സൗമ്യനുമാണ് െക.സി. അബു. അരനൂറ്റാണ്ടിലേറെയായി ജില്ലയിലെ കോൺഗ്രസ് പ്രസംഗ വേദികളിലും നേതൃനിരയിലും സജീവമായ, അണികളുടെ സ്വന്തം 'അബൂക്ക' മാനവ സ്നേഹത്തിെൻറ പുതിയ മാതൃകകൾ തീർക്കുകയാണ്. ആരാധനാലയങ്ങൾ പൊളിച്ചും കൈയേറിയും നാടിെൻറ സ്വൈര്യം കെടുന്ന വാർത്തകൾ വരുന്നതിനിടെയാണ് കെ.സി. അബുവിെൻറ സ്നേഹസമ്മാനം ശ്രദ്ധ നേടുന്നത്.
ഒരു കൂട്ടം ദലിത് മനുഷ്യർ ആരാധന നടത്തുന്ന കോഴിക്കോട് മടവൂർ ചക്കാലക്കൽ കുഴിപറമ്മൽ ശ്രീ കരിയാത്തൻ കാവ് നിലനിൽക്കുന്ന പതിനെട്ടര സെൻറ് സ്ഥലമാണ് അബു വിശ്വാസികൾക്കായി വിട്ടുകൊടുത്തത്. അഞ്ച് വർഷം മുമ്പ് വിട്ടുകൊടുത്തതാണെങ്കിലും അബുവിെൻറ കാരുണ്യം സമൂൾ മാധ്യമങ്ങളിലടക്കം പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്.
കുറച്ച് വർഷം മുമ്പ് മൂന്ന് ഏക്കറോളം സ്ഥലം ഇദ്ദേഹം വാങ്ങിയിരുന്നു. ഈ സ്ഥലത്തായിരുന്നു കാവുണ്ടായിരുന്നത്. സമീപത്തെ ദലിത് കോളിനിവാസികൾ ദിവസവും വിളക്ക് കത്തിച്ചിരുന്ന കാവിൽ വർഷത്തിലൊരിക്കൽ ഉത്സവവും നടക്കാറുണ്ടായിരുന്നു. എന്നാൽ, ഇവിടെ ലഭിക്കുന്ന നിലവിളക്കുകളും മറ്റ് കാഴ്ചവസ്തുക്കളും സൂക്ഷിക്കാനടക്കം സംവിധാനമില്ലായിരുന്നു. മടവൂരിൽ ജനിച്ച് വളർന്ന, രണ്ട് വട്ടം മടവൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അബുവിന് പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. പത്ത് സെൻറ് സ്ഥലമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും പതിനെട്ടര സെൻറ് െകാടുത്ത് 'സ്നേഹത്തിെൻറ ശ്രീകോവിൽ' തീർത്തു അദ്ദേഹം.
അടുത്തിടെ റോഡും വിട്ടുകൊടുത്തതോടെയാണ് സംഭവം പുറംലോകത്തെത്തിയത്. അഞ്ച് വർഷം മുമ്പുള്ളതാണെങ്കിലും വിവരം പുറത്തായതോടെ പലരും ഇദ്ദേഹത്തെ അഭിനന്ദിക്കാനും മറ്റുമായി വിളിക്കുന്നുണ്ട്. 'ഇത്തരം വർത്തമാനങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. വളരെ പാവങ്ങളും അതിലേറെ സ്നേഹമുളള മനുഷ്യരാണിവർ. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു'- കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കൂടിയായിരുന്ന അബു പറയുന്നു.
ക്ഷേത്രത്തിന് സ്ഥലം വിട്ടുകൊടുക്കുന്നതിൽ പാരമ്പര്യവുമുണ്ട്. ബാപ്പ കണ്ണങ്ങരകര ചാലിൽ അഹമ്മദ് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് സ്ഥലം വിട്ടുനൽകിയിരുന്നതായി കെ.സി. അബു പറഞ്ഞു. പയമ്പ്ര കോരമംഗലം പറമ്പിലായിരുന്നു അത്. അക്കാലത്ത് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സജീവമല്ലാതിരുന്നതിനാലും കാലുഷ്യമില്ലാത്ത കാലമായതിനാലും നാടിനപ്പുറം ആ വിവരമറിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.