തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകലല്ല കോൺഗ്രസിൻെറ പണിയെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മോദിയെ വിമർശിച്ചതുകൊണ്ട് കാര്യമില്ലെന്ന ജയറാം രമേശിൻെറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജയറാം രമേശിൻെറ പ്രസ്താവന വ്യക്തിപരമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിൻെറ വിവാദ പ്രസ്താവന. ഡൽഹിയിൽ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ജയറാം രമേശ് പ്രസ്താവന നടത്തിയത്.
ജയറാം രമേശിൻെറ പ്രസ്താവന വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ശശി തരൂരിനെ പോലുള്ള നേതാക്കൾ ജയറാം രമേശിൻെറ പ്രസ്താവനയെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.