കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍റെ വീട് കെ.സി. വേണുഗോപാൽ എം.പി സന്ദർശിച്ചപ്പോൾ

ആലപ്പുഴ കൊലപാതകങ്ങൾ പൊലീസ് പൂർണ പരാജയമാണെന്നതിന്‍റെ തെളിവ് -കെ.സി. വേണുഗോപാൽ

മണ്ണഞ്ചേരി: പൊലീസിന്‍റെ പൂർണ പരാജയത്തിന്‍റെ തെളിവാണ് ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങളുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊലീസ് എന്ത് പണിയാണ് ആലപ്പുഴയിൽ എടുക്കുന്നത് എന്നാണ് മനസ്സിലാകാത്തത്. കൊലപാതകത്തിന് പിന്നിലെ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംഭവത്തിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാൻ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണം -അദ്ദേഹം  ആവശ്യപ്പെട്ടു. ഷാനിന്‍റെ പിതാവ് സലീമിനെയും മക്കളായ ഹിബ ഫാത്തിമയെയും ലിയ ഫാത്തിമയെയും അദ്ദേഹം ആശ്വസിപ്പിച്ചു.

ഡി.സി.സി പ്രസിഡന്‍റ് ബി. ബാബു പ്രസാദ്, കെ പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എൻ. ചിദംബരൻ, തോമസ് ജോസഫ്, കെ.വി. മേഘനാഥൻ, സി.സി. നിസാർ, സജി കുര്യാക്കോസ്, ബി. അനസ്, എം. ഷഫീഖ്, പി. തമ്പി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.



Tags:    
News Summary - KC Venugopal visits KS Shans home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.