തിരുവനന്തപുരം: മുൻ ഡി.ജി.പി, ടി.പി സെൻകുമാറിന് നേരത്തെ തന്നെ ആർ.എസ്.എസ് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെെട്ടന്ന് ഒരു ദിവസം ഉണ്ടാവുന്നതാണോ ആർ.എസ്.എസ് ബന്ധമെന്നും കോടിയേരി ചോദിച്ചു. നവോത്ഥാന സംരക്ഷണ സമിതി എൽ.ഡി.എഫുമായി സഹകരിക്കുന്ന രാഷ്ട്രീയ സംവിധാനമല്ല. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പി.ജെ ജോസഫുമായി ഇടതു മുന്നണി ഇപ്പോൾ ചർച്ചകൾ നടത്തുന്നില്ല. ജോസഫ് രാഷ്ട്രീയ നിലപാട് സ്വീകരിച്ച് യു.ഡി.എഫിൽ നിന്ന് പുറത്ത് വരെട്ട. അപ്പോൾ എൽ.ഡി.എഫ് നിലപാട് പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ടാമതൊരു സീറ്റു കൂടി വേണമെന്ന് പി.ജെ. ജോസഫ് ആവശ്യമുന്നയിച്ചിരുന്നു. ഇടുക്കി, ചാലക്കുടി സീറ്റുകളിൽ എതെങ്കിലുമൊന്ന് വേണമെന്നാണ് ജോസഫിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.