തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധമെന്ന് സാംസ്കാരിക രാഷ്ട്രീയപ്രവർത്തകരും നിയമജ്ഞരും. കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാനസര്‍ക്കാർ കൊണ്ടുവന്ന നിയമം സ്ത്രീകളുടെ പരാതിയെ മുൻനിർത്തിയാണെങ്കിലും സ്ത്രീസുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഉപാധി മാത്രമായി മാറുമെന്ന് ബി.ആർ.പി ഭാസ്കർ, സച്ചിദാനന്ദൻ, ജെ. ദേവിക, എം. കുഞ്ഞാമൻ, ഡോ. കെ.ടി. റാം മോഹൻ, റഫീഖ് അഹമ്മദ്, എം.എൻ. രാവുണ്ണി, ബി. രാജീവൻ, കെ. മുരളി, സി.ആർ. നീലകണ്ഠൻ, പി.എൻ. ഗോപീകൃഷ്ണൻ, പ്രമോദ് പുഴങ്കര, ഡോ. പ്രിയ പി. പിള്ള, ശ്രീജ നെയ്യാറ്റിൻകര, കെ.പി. സേതുനാഥ്, കെ.സി. ഉമേഷ് ബാബു, യു. ജയചന്ദ്രൻ, എം.എം. ഖാൻ, ഡോ. പി.എൻ. ജയചന്ദ്രൻ, സി.പി. റഷീദ്, അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. പി.എ. പൗരൻ, അഡ്വ. കസ്തൂരി ദേവൻ, സുനിൽ മക്തബ്, ജോണി എം.എൽ, റാസിക്ക് റഹീം, ജേക്കബ് ലാസർ, ആർ. അജയൻ, എ.എം. നദ്വി, വി. വേണുഗോപാൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പൊലീസ് ആക്ടില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന 118-എ എന്ന വകുപ്പ് പൊലീസിന് അമിതാധികാരം പ്രദാനം ചെയ്യുന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ മേല്പറഞ്ഞ നിലയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. നിയമനിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.