തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പോസ്റ്റല്‍ വോട്ടുകളൊഴികെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കാണ് ഇത്. നേരത്തേ 74.04 എന്ന കണക്കായിരുന്നു പുറത്തുവന്നത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്; 81.52. തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ്; 61.85. കനത്ത ത്രികോണപ്പോര് നടന്ന നേമം മണ്ഡലത്തിൽ 69.81 ആണ് ശതമാനം.
കുന്ദമംഗലത്തിന് പുറമെ തളിപ്പറമ്പ്, ധർമടം, കുറ്റ്യാടി, കൊടുവള്ളി, കുന്നത്തുനാട് എന്നിവിടങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി മത്സരിച്ച ധർമടത്ത് 80.22 ഉം കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ 68.88 ഉം കടുത്ത പോരാട്ടം നടന്ന പാലായിൽ 72.56 ഉം പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാട് 74.27 ഉം ഉമ്മൻ ചാണ്ടി മത്സരിച്ച പുതുപ്പള്ളിയിൽ 73.22 ഉം ശതമാനമാണ് പോളിങ്. 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.