തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാക്കൻമാർ ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും വിമർശിക്കുന്നത് സ്വാഭാവികമാണ്. അതിനെതിരെ കേസെടുക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടിയാണെന്നും അതിെന നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. കെ.പി.സി.സി അധ്യക്ഷനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ലോക്നാഥ് ബഹ്റ സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
സംഭവത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ ഉത്തരവ് കൈയിൽ കിട്ടിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിമര്‍ശിക്കാമെന്നും ലോക്നാഥ് ബഹ്റ പറഞ്ഞു. ഡി.ജി.പിയുടേയും സര്‍ക്കാരിൻെറയും നടപടി പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.