രാത്രി സഞ്ചാരിയായ യുവാവ് പിടിയിൽ; താമസസ്ഥലത്ത് നിന്ന് 'ബ്ലാക്ക്​മാൻ' വസ്ത്രങ്ങൾ കണ്ടെടുത്തു

കോഴിക്കോട്​: സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച യുവാവി​​െൻറ താമസസ്ഥലം പരിശോധിച് ചപ്പോൾ കണ്ടെടുത്തത് 'ബ്ലാക്ക്മാൻ' വസ്ത്രങ്ങൾ. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചത്.

പരിസരവാസിയല്ലാത്ത യുവാവിനെ കണ്ട നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിവരമറീയിക്കുകയായിരുന്നു. ഒരു വർഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാൾ പാലാഴിയിൽ വാടക മുറിയിലാണ് താമസിക്കുന്നത്.

താമസസ്ഥലത്തെ കുറിച്ചുള്ള അവ്യക്തമായ വിവരമാണ് ഇയാളുടെ മുറി പരിശോധിക്കാൻ ഇടയാക്കിയത്. മുഖാവരണം, കറുത്ത വസ്ത്രങ്ങൾ, ഓവർ കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഇടക്കിടെ ഈ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങാറുള്ളതായി പൊലീസ് പറഞ്ഞു.

പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ വീടുകൾക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങൾ വ്യാപകമായെന്ന പരാതിക്കിടയിലാണ് ബ്ലാക്ക്മാൻ വസ്ത്രങ്ങളുമായി യുവാവ് പിടിയിലാവുന്നത്. നഗരപരിധിയിൽ ലോക് ഡൗൺ സമയത്ത് ഇയാൾക്കെതിരെ പൊലീസ് വേറെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - kerala blackman calicut news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.