തിരുവനന്തപുരം: മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020-21 ൽ സംസ്ഥാനത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 3.82 ശതമാനത്തിെൻറ ഇടിവുണ്ടായെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി. ദശാബ്ദങ്ങളായി വർധന രേഖപ്പെടുത്തിയിരുന്ന വളർച്ച നിരക്ക് കോവിഡ് ലോക്ഡൗൺ മൂലം കുറയുകയും സംസ്ഥാനത്തിെൻറ പൊതുവരുമാനത്തിൽ 18.77 ശതമാനത്തിെൻറ ഇടിവുണ്ടാകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാരം അനുവദിക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും വലിയ സാമ്പത്തിക പ്രയാസങ്ങളാണ് ഉണ്ടാക്കിയത്. പെട്രോളിയം ഉൽപന്ന സെസുകളെ ആശ്രയിക്കുന്ന കേന്ദ്ര സർക്കാറിെൻറ വർധിച്ചുവരുന്ന പ്രവണത സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഭജിക്കാവുന്ന നികുതിയിനത്തിൽ കുറവുണ്ടാക്കി. സംസ്ഥാനങ്ങൾക്ക് വലിയ അളവിൽ വായ്പയെടുക്കേണ്ടിവരികയും അതുവഴി റവന്യൂ കമ്മി ഗണ്യമായി ഉയരുകയും ചെയ്യുന്നു.
ധനകമീഷൻ വഹിതം കുറയുന്നു
ഓരോ കേന്ദ്ര ധനകാര്യ കമീഷെൻറയും വകയിരുത്തലുകളിൽ കേന്ദ്ര നികുതി വരുമാനത്തിെൻറ ഡിവിസിബിൾ പൂളിൽനിന്ന് (വിഭജിക്കാവുന്ന നികുതി) കേരളത്തിനുള്ള വിഹിതം കുറഞ്ഞുവരികയാണ്. 1980-1985 ൽ 3.950 ശതമാനമായിരുന്ന കേരളത്തിെൻറ വിഹിതം 2000-2005 ആയപ്പോഴേക്കും 3.057 ശതമാനമായി കുറഞ്ഞു. 2021- 2026 ൽ അത് വീണ്ടും 1.925 ശതമാനമായി. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കിയതും വികസനനേട്ടങ്ങൾ ആർജിച്ചതും കേരളത്തിെൻറ വിഹിതം കുറയുന്നതിന് കാരണമാകുന്ന സ്ഥിതിയാണ്.
രണ്ട് പ്രധാന വെല്ലുവിളികൾ
കേരളം രണ്ട് പ്രധാന വെല്ലുവിളികളെ നേരിടുന്നുണ്ട്. ദേശീയ ശരാശരിയെക്കാൾ കുറഞ്ഞുനിൽക്കുന്ന മൂലധന നിക്ഷേപം ഉയർത്തിക്കൊണ്ട് എങ്ങനെ സാമ്പത്തിക വളർച്ച സൃഷ്ടിക്കാമെന്നതാണ് ഇതിലൊന്ന്. രണ്ടാമതായി ഉയർന്നതോതിലുള്ള തൊഴിലില്ലായ്മയും. കിഫ്ബി നിക്ഷേപങ്ങളിലൂടെ ആദ്യ വെല്ലുവിളി പരിഹരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉയർത്തി വിവരസാങ്കേതിക മേഖലയുമായി ബന്ധിപ്പിച്ച് രണ്ടാം ്കപ്രശ്നത്തിനും പരിഹാരം കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.