കണ്ണൂരിൽ എ.കെ.ജി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടി

തിരുവനന്തപുരം: കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി അനുവദിക്കുന്നതായി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. വിപ്ലവകാരിയും സ്വാതന്ത്ര്യസമരപോരാളിയും രാജ്യത്തിന്‍റെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്ന, പാവങ്ങളുടെ പടത്തലൻ എന്നറിയപ്പെടുന്ന എ.കെ.ജിയുടെ ജീവിതം കേരളത്തിലെ സമരപോരാട്ടങ്ങളുടെ നേർചരിത്രമാണെന്ന് മന്ത്രി പറഞ്ഞു. എ.കെ.ജിയുടെ ജീവിതവും സമരപോരാട്ടങ്ങളും അടയാളപ്പെടുത്തുന്നതാകും മ്യൂസിയം.

കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല ഏടായ കല്ലുമാല സമരത്തിന്‍റെ സ്മരണക്കായി കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ നിർമിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. വൈക്കം സത്യാഗ്രഹ ശതാബ്ദി സമുചിതമായി ആചരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - kerala budget updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.