മുഖ്യമന്ത്രി കണ്ണടച്ച്​ പാല്​ കുടിക്കുന്നു; രാജി വെച്ച്​ അന്വേഷണത്തെ നേരിടണം ​ -ചെന്നിത്തല

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ വിഷയവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയുടെ രാജി ആവശ്യ​പ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.​ രാജി വെച്ച്​ അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രി തയാറാവണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക്​ നീളുമെന്ന്​ കണ്ടപ്പോഴാണ്​ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നാലര വർഷക്കാലം കേരളത്തി​​െൻറ പൊതുസ്വത്ത്​ കൊള്ളയടിച്ച്​ നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക്​ കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയെയാണ്​ പുറത്താക്കിയത്​. മുഖ്യമന്ത്രിക്ക്​ ഇൗ ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധത്തി​​െൻറ അടിസ്ഥാനത്തിൽ അദ്ദേഹം കണ്ണടച്ച്​ പാല്​ കുടിക്കുകയായിരുന്നുവെന്നത്​ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സയൻസ്​ ആൻഡ്​ ടെക്​നോളജി വിഭാഗത്തി​​െൻറ കീഴിലെ കമ്പനിയിൽ ജീവനക്കാരിയാണ്​ സ്വപ്​ന സുരേഷ്​. അവരുടെ നിയമനത്തിന്​ പിന്നിൽ ഒരു പ്ലേസ്​മ​െൻറ്​ ഏജൻസിയാണെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. ​ൈപ്രസ്​ വാട്ടർ ഹൗസ്​ കൂപ്പറാണ്​ ആ പ്ലേസ്​മ​െൻറ്​ ഏജൻസി. സംസ്ഥാനത്തെ എല്ലാ അഴിമതിക്കും കൂട്ടുള്ള സ്ഥാപനമായി ഇൗ കമ്പനി മാറിക്കഴിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു. 

ജനുവരി31, ഫെബ്രുവരി ഒന്ന്​ തീയതികളിൽ തിരുവനന്തപുരത്ത്​ നടന്ന എഡ്​ജ്​ ട്വൻറി 20 സ്​പേസ്​ കോൺക്ലേവി​​െൻറ മുഖ്യ സംഘാടക സ്വപ്​ന സുരേഷ്​ ആയിരുന്നു. ക്ഷണക്കത്ത്​ അയച്ചതും ധാരണാപത്രം കൈമാറിയതുമെല്ലാം അവരായിരുന്നു. ഇത്ര വലിയ പരിപാടി സ്​പേസ്​ പാർക്കിൽ ആദ്യമായാണ്​ നടക്കുന്നത്​. അതി​​െൻറ മുഖ്യസംഘാടകയായ വ്യക്തിയെ തനിക്കറിയില്ലെന്നും ഭരണവുമായി യാതൊരു ബന്ധവുമില്ലെന്നും​ മുഖ്യമന്ത്രിക്ക്​ പറയാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്​. ​െഎ.എസ്​.ആർ.ഒ, വി.എസ്​.എസ്​.ഇ തുടങ്ങിയ മികച്ച അന്താരാഷ്​ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധ​പ്പെട്ട ഒരുകോൺക്ലേവിന്​ നേതൃത്വം കൊടുക്കാൻ ആരാണ്​ സ്വപ്​ന സുരേഷിനെ നിയമിച്ചതെന്ന്​ അദ്ദേഹം ചോദിച്ചു. സർക്കാറി​​െൻറ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിവോടെയാണ്​ സ്വപ്​നയുടെ നിയമനമെന്നും​ അദ്ദേഹം ആരോപിച്ചു.

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട്​ ​പൊലീസോ ജി.എസ്​.ടി ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വർണ കള്ളക്കടത്ത്​ കേസിൽ പൊലീസ്​ കുറ്റകരമായ മൗനം അവലംബിച്ചു. ​െഎ.ടി വകുപ്പിലും മുഖ്യമന്ത്രിയുടെ വകുപ്പുകളിലും അവിശുദ്ധമായ ഇടപെടലുകൾ നടക്കുന്നതായ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്​. ഇൗ പശ്ചാത്തലത്തിൽ സി.ബി.​െഎ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഒാഫീ​സിനെ കൂടി ഉൾ​പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യ​െപ്പട്ടു. 

സർക്കാർ കാറിലാണ്​ സ്വർണം കടത്തിയതെന്ന് വാർത്തകൾ പുറത്തു വരുന്നു. ഇതി​​െൻറ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തു വര​െട്ട. സ്​പ്രിംഗ്ലർ, ബെവ്​ ക്യൂ ആപ്പ്​, പമ്പയിലെ മണൽ വാരൽ, ഇ-മൊബിലിറ്റി തുടങ്ങിയവയിലെ അഴിമതികൾ തങ്ങൾ പുറത്തുകൊണ്ടു വന്നിരുന്നു. ഇവയുടെയെല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസ്​ ആയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. 

Tags:    
News Summary - kerala cm pinarayi vijayan should resign said chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.