തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്പെഷൽ െട്രയിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് ആഗസ്റ്റ് 25നും െസപ്റ്റംബർ 10നും ഇടക്കുള്ള ദിവസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും സ്പെഷൽ െട്രയിനുകൾ അനുവദിക്കണം. കേരളത്തിന് പുറത്തുകഴിയുന്ന മലയാളികൾ കുടുംബത്തോടൊപ്പം നാട്ടിൽവരാൻ പ്രധാനമായും ആശ്രയിക്കുന്നത് െട്രയിനുകളാണ്.
ഇക്കൊല്ലം ഓണത്തോടൊപ്പം െസപ്റ്റംബർ ഒന്നിന് ബക്രീദും ആയതിനാൽ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്െപഷൽ െട്രയിൻ അനുവദിക്കാൻ ബന്ധപ്പെട്ട റെയിൽവേ അധികാരികൾക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.