തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും.സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്ന് അതിശക്തമായ ആവശ്യം ഉയരുന്നുണ്ടെങ്കിലും ലോക്ഡൗണിൽ കൂടുതൽ ഇളവ് നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ വിദഗ്ധ സമിതി യോഗം ചേർന്ന് ആവശ്യങ്ങൾ പരിശോധിച്ചേക്കും. കോവിഡ് ഇളവുകൾ മന്ത്രിസഭാ അജണ്ടയിൽ ഉണ്ടായിരുന്നില്ല.
വ്യാപാരികളുമായി വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ചർച്ച നടത്തും. പെരുന്നാൾ വരുന്നതിനാൽ ശനി, ഞായർ ലോക്ഡൗൺ ഒഴിവാക്കണമെന്നും ദിവസവും കട തുറക്കണമെന്നും ആവശ്യമുണ്ട്. ജുമുഅ, ബലിപെരുന്നാൾ നമസ്കാരങ്ങളിൽ കൂടുതൽ പേരെ അനുവദിക്കണമെന്ന് മുസ്ലിംസംഘടനകൾ ആവശ്യപ്പെടുന്നു. ഇതടക്കമുള്ള കാര്യങ്ങളും വിദഗ്ധസമിതി പരിശോധിക്കും.
വ്യാപാരികളുടെ സംഘടന സർക്കാർ വിലക്ക് ലംഘിച്ച് കട തുറക്കുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പിന്മാറിയിരുന്നു. ഇളവ് ലഭിക്കാഞ്ഞതിനെ തുടർന്ന് സിനിമാ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ദൈനംദിന ജോലിയെടുത്ത് ജീവിക്കുന്നവർ വൻ പ്രതിസന്ധിയിലാണ്. നിയന്ത്രണങ്ങളുടെ രീതിയെക്കുറിച്ചും കനത്ത വിമർശനം ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് കൂടുതൽ ഇളവ് വേേണാ എന്ന് സർക്കാർ ആലോചിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനത്തിന് ശമനവുമില്ല. ഇത്രനാൾ നിയന്ത്രണങ്ങൾ തുടർന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പത്തിൽ താഴെ എത്തിക്കാനായിട്ടില്ല. ഇതാണ് സർക്കാറിന് വെല്ലുവിളിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.