കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനുപുറമെ ഇടുക്കി സീറ്റോ ചാലക്കുടിയോ ആവശ്യ പ്പെടുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്). 26ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും ആവശ്യം നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അനൂപ് ജേക്കബ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ വിജയസാധ്യത കൂടുതലാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഇടുക്കിയും ചാലക്കുടിയും തിരിച്ചുപിടിക്കാൻ കഴിയും.
മാണിഗ്രൂപ്പിലെ അടക്കം യു.ഡി.എഫിലെ ആഭ്യന്തരപ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനുമുമ്പ് പരിഹരിക്കും. പെരിയയിലെ ഇരട്ടക്കൊലപാതകം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുഖ്യഘടകമായിരിക്കും. 16നുമുകളിൽ സീറ്റ് യു.ഡി.എഫിന് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.