കേരള കോൺഗ്രസ്​ ജേക്കബ്​ പിളർന്നു; ജോണി നെല്ലൂർ വിഭാഗം ജോസഫിലേക്ക്

കോട്ടയം: കേരള കോൺഗ്രസ്​ ജേക്കബ്​ വിഭാഗം പിളർന്നു. കേരള കോൺഗ്രസ്​ (എം) വിഭാഗവുമായി ലയിക്കുന്നതുമായി ബന്ധപ്പ െട്ട ചർച്ചകളാണ്​ പിളർപ്പിലേക്ക്​ നയിച്ചത്​. ലയനം വേണ്ടെന്ന നിലപാടിൽ അനൂപ്​ ജേക്കബ്​ ഉറച്ചുനിന്നതോടെയാണ് വ ിരുദ്ധ അഭിപ്രായങ്ങൾ​ പൊട്ടിത്തെറിയിലേക്കെത്തിയത്​. ജോസഫ്​ വിഭാഗവുമായി ലയിക്കാനാണ്​ ജോണിനെല്ലൂർ വിഭാഗത്തി​​​െൻറ തീരുമാനം. അനൂപ്​ ജേക്കബ്,​ ജോണി നെല്ലൂർ വിഭാഗം ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേരുന്നുണ്ട്​.

ലയന തീരുമാനവുമായി ജോണി നെല്ലൂർ നേരത്തേ ജോസഫുമായി ധാരണയിലെത്തിയിരുന്നു. കേരള കോൺഗ്രസ്​ ജേക്കബ്​ വിഭാഗത്തി​​​െൻറ ഭാവി തീരുമാനിക്കുന്ന നിർണായക സംസ്ഥാനകമ്മറ്റികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്​. ജോണിനെല്ലൂരി​​​െൻറ നേതൃത്വത്തിൽ ചേരുന്ന യോഗം ജോസഫ്​ വിഭാഗവുമായുള്ള ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

അനൂപ ജേക്കബ്​ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്​ സംസ്​ഥാന കമ്മിറ്റി വിളിച്ചുചേർത്തത്​. ഇരുവിഭാഗവും പരസ്​പരം വിമത നീക്കമായാണ്​ ആരോപണം ഉന്നയിക്കുന്നത്​. കേരള കോൺഗ്രസ്​ (എം)നു പിന്നാലെ ജേക്കബ്​ വിഭാഗവും​ പൊട്ടിത്തെറിയിലേക്ക്​ നീങ്ങുന്നത്​ യു.ഡി.എഫിന്​ തലവേദനയാകും.

Tags:    
News Summary - Kerala congress jacob group split-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.