കേരളാ കോൺഗ്രസിലെ തർക്കം യു.ഡി.എഫിനെ ബാധിക്കും -മുസ് ലിം ലീഗ്

ചെന്നൈ: കേരളാ കോൺഗ്രസ് എമ്മിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ പുറത്തു നിന്നുള്ളവർക്ക് പരിമിതിയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പാർലമെന്‍റ്, നിയമസഭാ സമ്മേളനങ്ങൾക്ക് ശേഷം ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തുമെന്നും മജീദ് വ്യക്തമാക്കി.

ചെയർമാൻ സ്ഥാനത്തെ കുറിച്ചുള്ള തർക്കമാണ് കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. നേതാക്കളോട് യോജിപ്പിൽ എത്തണമെന്ന് അനൗപചാരികമായി ആവശ്യപ്പെട്ടു. യോജിപ്പിന്‍റെ സാഹചര്യം ഉണ്ടെന്നാണ് കരുതുന്നത്.

നിലവിലെ സാഹചര്യം യു.ഡി.എഫിനെ ദോഷകരമായി ബാധിക്കും. മുന്നണി ഈ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. പ്രകോപനത്തിന് വഴിവെക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.


Tags:    
News Summary - Kerala Congress m Muslim League KPA Majeed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.