കോട്ടയം: കേരള കോൺഗ്രസ്-എം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജിനുമാണ് സാധ്യത. മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്ന ജോസ് കെ. മാണി പാലായിൽ തോറ്റതോടെയാണ് ഏറ്റവും അടുത്ത വിശ്വസ്തരെ മന്ത്രിമാരാക്കുന്നതിനുള്ള നീക്കം പാർട്ടി ശക്തമാക്കിയത്. പാർട്ടിയിലെ രണ്ടാമനും ഇടുക്കി എം.എൽ.എയുമായ റോഷി അഗസ്റ്റിനാണ് ആദ്യ പരിഗണന. കാഞ്ഞിരപ്പള്ളിയിൽനിന്ന് മൂന്നാം തവണയും ജയിച്ച മുതിർന്ന നേതാവ് ഡോ. എൻ. ജയരാജാണ് പാർട്ടി നിർദേശിക്കുന്ന രണ്ടാം മന്ത്രി.
എന്നാൽ, ഇടതു മുന്നണിയുടെ മികച്ച ഭൂരിപക്ഷവും നിരവധി ഘടകകക്ഷികൾ ജയിച്ച് വന്നതും പരിഗണിച്ചാൽ രണ്ട് മന്ത്രിസ്ഥാനം കിട്ടുമോ എന്നതും പ്രധാന ചോദ്യമാണ്. എന്നാൽ, ഇടതുമുന്നണി കേരള കോൺഗ്രസിന് അർഹമായ പരിഗണന നൽകുമെന്നും മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് നേതൃയോഗം ഉടൻ ചർച്ച ചെയ്യുമെന്നും ജോസ് െക. മാണി പറഞ്ഞു.അതേസമയം മന്ത്രിസ്ഥാനം നൽകുന്നവർ പാർട്ടി പിടിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കേരള കോൺഗ്രസിെൻറ ചരിത്രവും അങ്ങനെയാണ്. അതിനാൽ ഏറ്റവും വിശ്വസ്തരെ മാത്രമാകും നിർദേശിക്കുക. അർഹമായ മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ റോഷിയും ജയരാജും കലാപക്കൊടി ഉയർത്താനും സാധ്യതയുണ്ട്. ജോസ് പാർട്ടി ചെയർമാനായി തുടരും. ഒപ്പം രാജിവെച്ച രാജ്യസഭ സീറ്റും ഇടതുമുന്നണി നൽകിയേക്കും. അങ്ങനെയെങ്കിൽ നഷ്ടമായ ഇമേജ് നിലനിർത്താമെന്നും പാർട്ടി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.