കോട്ടയം: ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിൽ പാർട്ടിയും മുന്നണിയും വിജയിച്ചപ്പോൾ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ 'ക്യാപ്റ്റന്‍' അടിതെറ്റിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും നായകനും ഉപനായകനും മാത്രം ജയിച്ചത് ജോസഫ് ഗ്രൂപ്പിനും കനത്ത തിരിച്ചടിയായി. പാലായിൽ മാണി സി. കാപ്പന് മുന്നിൽ ജോസ് കെ. മാണി ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ മത്സരിച്ച 12ൽ അഞ്ചിടത്ത് ജയിച്ചു. കോട്ടയത്ത് മൂന്നും ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരും ജയിച്ചപ്പോൾ പാർട്ടിയെ നയിക്കേണ്ട ജോസ് കെ. മാണിക്ക് സ്വന്തം തട്ടകത്തിൽ അടിതെറ്റി. ചാലക്കുടി, കടുത്തുരുത്തി, പെരുമ്പാവൂർ, ഇരിക്കൂർ, പിറവം മണ്ഡലങ്ങളിലും പരാജയപ്പെട്ടു. 10ല്‍ മത്സരിച്ച ജോസഫ് രണ്ടില്‍ ഒതുങ്ങി. നേരിട്ട് ഏറ്റുമുട്ടിയ നാലില്‍ രണ്ടിടത്ത് വീതം ജയിക്കാനായത് ഇരുകൂട്ടര്‍ക്കും ആശ്വാസമായി.
എങ്കിലും കൂടുതൽ സീറ്റുകൾ നേടിയതോടെ കേരള കോണ്‍ഗ്രസുകളിലെ പ്രബലവിഭാഗം തങ്ങളാണെന്ന് തെളിയിക്കാൻ ജോസ് വിഭാഗത്തിനായി. ഏറ്റവും കൂടുതൽ സീറ്റുനേടുന്ന കേരള കോൺഗ്രസുതന്നെയാവും യഥാർഥ കേരള കോൺഗ്രസ് എന്ന നിലയിൽ അംഗീകരിക്കപ്പെടുക. കെ.എം. മാണിയുടെ വേർപാടോടെ ആരംഭിച്ച പോരാട്ടത്തിെൻറ മറ്റൊരു ഘട്ടമായി ഇത് മാറും. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലായിരുന്നു നേരിട്ടുള്ള മത്സരം. കഴിഞ്ഞ തവണ ഇരുവിഭാഗവും ഒരുമിച്ചു നിന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് ആറില്‍ മാത്രം. എന്നാൽ, ഇത്തവണ വേർപിരിഞ്ഞ് 22ല്‍ മത്സരിച്ചപ്പോള്‍ രണ്ടുവിഭാഗങ്ങള്ക്കുംകൂടി കിട്ടിയത് ഏഴുസീറ്റും.
കോട്ടയം: ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിൽ പാർട്ടിയും മുന്നണിയും വിജയിച്ചപ്പോൾ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ 'ക്യാപ്റ്റന്‍' അടിതെറ്റിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും നായകനും ഉപനായകനും മാത്രം ജയിച്ചത് ജോസഫ് ഗ്രൂപ്പിനും കനത്ത തിരിച്ചടിയായി. പാലായിൽ മാണി സി. കാപ്പന് മുന്നിൽ ജോസ് കെ. മാണി ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ മത്സരിച്ച 12ൽ അഞ്ചിടത്ത് ജയിച്ചു.
കോട്ടയത്ത് മൂന്നും ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരും ജയിച്ചപ്പോൾ പാർട്ടിയെ നയിക്കേണ്ട ജോസ് കെ. മാണിക്ക് സ്വന്തം തട്ടകത്തിൽ അടിതെറ്റി. ചാലക്കുടി, കടുത്തുരുത്തി, പെരുമ്പാവൂർ, ഇരിക്കൂർ, പിറവം മണ്ഡലങ്ങളിലും പരാജയപ്പെട്ടു. 10ല്‍ മത്സരിച്ച ജോസഫ് രണ്ടില്‍ ഒതുങ്ങി. നേരിട്ട് ഏറ്റുമുട്ടിയ നാലില്‍ രണ്ടിടത്ത് വീതം ജയിക്കാനായത് ഇരുകൂട്ടര്‍ക്കും ആശ്വാസമായി. എങ്കിലും കൂടുതൽ സീറ്റുകൾ നേടിയതോടെ കേരള കോണ്‍ഗ്രസുകളിലെ പ്രബലവിഭാഗം തങ്ങളാണെന്ന് തെളിയിക്കാൻ ജോസ് വിഭാഗത്തിനായി. ഏറ്റവും കൂടുതൽ സീറ്റുനേടുന്ന കേരള കോൺഗ്രസുതന്നെയാവും യഥാർഥ കേരള കോൺഗ്രസ് എന്ന നിലയിൽ അംഗീകരിക്കപ്പെടുക.
കെ.എം. മാണിയുടെ വേർപാടോടെ ആരംഭിച്ച പോരാട്ടത്തിെൻറ മറ്റൊരു ഘട്ടമായി ഇത് മാറും. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലായിരുന്നു നേരിട്ടുള്ള മത്സരം. കഴിഞ്ഞ തവണ ഇരുവിഭാഗവും ഒരുമിച്ചു നിന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് ആറില്‍ മാത്രം. എന്നാൽ, ഇത്തവണ വേർപിരിഞ്ഞ് 22ല്‍ മത്സരിച്ചപ്പോള്‍ രണ്ടുവിഭാഗങ്ങള്ക്കുംകൂടി കിട്ടിയത് ഏഴുസീറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.