പാലാ: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ പിന്തുണക്കുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. എന്നാൽ, ഇത് യു.ഡി.എഫിനുള്ള പിന്തുണയോ മുന്നണി പ്രവേശനത്തിനുള്ള പാലമോ അല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫിലെത്തുമെന്നു പറഞ്ഞ് ഞങ്ങളെ അപമാനിക്കരുത്. ഞങ്ങൾ യു.ഡി.എഫിലില്ല.
നേരേത്ത പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും കേരള കോൺഗ്രസ്-എം പിന്തുണനൽകി. അതുപോലെയാണ് മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറിനെ പിന്തുണക്കാനുള്ള തീരുമാനം. ലീഗും കേരള കോൺഗ്രസും തമ്മിലെ ആത്മബന്ധമാണ് ഇതിനുപിന്നിൽ. അല്ലാതെ മുന്നണി പ്രവേശനത്തിനുള്ള തുടക്കമല്ല. യു.ഡി.എഫിലേക്ക് മടങ്ങുന്നകാര്യം ചിന്തിക്കുന്നതേയില്ല.
എന്നാൽ, കേരള കോൺഗ്രസ്-എം പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുെന്നന്ന തരത്തിലുള്ള പ്രതികരണം ശരിയല്ല. അത് പാർട്ടിക്ക് അപമാനകരമാണ്.
സി.പി.എം നേതാവ് ഇ.പി. ജയരാജൻ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ, സി.പി.എം അടക്കമുള്ള കക്ഷികൾ മുന്നണിയിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സൗമനസ്യത്തിന് നന്ദിപറയുന്നു. ഡിസംബറിൽ കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച് വ്യക്തതവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.