തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകക്ക് അടക്കം 14 പേര്‍ക്കുകൂടി കോവിഡ്. മലപ്പുറത്ത് നാല് പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരാണ്. 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും. ഏഴുപേര്‍ തമിഴ്നാട്ടില്‍നിന്നും മൂന്ന് പേര് മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്.
എറണാകുളം ജില്ലയിലുള്ളയാള്‍ മാലിദ്വീപില്‍നിന്ന് വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകക്കാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആരുടേയും പരിശോധനഫലം ഞായറാഴ്ച നെഗറ്റിവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 497 പേര് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്.
വിമാനത്താവളങ്ങൾ വഴി 3467 പേരും തുറമുഖം വഴി 1033 പേരും ചെക്പോസ്റ്റ് വഴി 55,086 പേരും റെയില്‍ മാർഗം 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്. ഇതടക്കം വിവിധ ജില്ലകളിലായി 62,529 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര് വീടുകളിലാണ്. 674 പേര് ആശുപത്രികളിലും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് മലപ്പുറം ജില്ലയിലാണ്, 8424 പേർ. 7306 പേർ നിരീക്ഷണത്തിൽ കഴിയുന്ന പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 6442 പേരുള്ള കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 159 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റിവ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.