തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) വിജ്ഞാപനത്തിൽ എതിർപ്പുമായി കേരളം. പരിസ്ഥിതി ആഘാത വിജ്ഞാപനത്തിെൻറ കരട് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പല നിർദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബദ്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും കൂടുതൽ ചർച്ച നടത്തിമാത്രമേ അന്തിമ തീരുമാനമെടുക്കാവൂ. സംസ്ഥാനത്തിെൻറ സാഹചര്യം പരിഗണിച്ച് ചില കാര്യങ്ങളിൽ മാറ്റം ആവശ്യമാണ്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതി സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.
ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി വണ്ണിൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറുഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. അഞ്ച് ഹെക്ടറിനും നൂറു ഹെക്ടറിനുമിടയിൽ ഖനനങ്ങൾക്ക് അനുമതി നൽകുേമ്പാൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാകും. ഇതിൽ അഞ്ചു ഹെക്ടർ എന്നത് രണ്ടു ഹെക്ടറാക്കി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിെൻറ ആവശ്യം. രണ്ടു ഹെക്ടറിന് മുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുേമ്പാൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായിവരും. രണ്ടു ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങൾക്ക് നിലവിലെ ആനുകൂല്യം തുടരും.
പദ്ധതികളുടെ അനുമതിക്ക് പബ്ലിക് ക്ലിയറൻസിന് മുമ്പ് നിലവിൽ അനുവദിച്ച സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി ചുരുക്കി. എന്നാൽ ഇത് 30 ദിവസം തന്നെയായി നിലനിർത്തണം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുമ്പ് വിശദ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ല പാരിസ്ഥിതിക ആഘാത പഠന സമിതികൾ. ഇതിനുപുറമെ, സംസ്ഥാനതലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാതല സമിതികൾക്ക് നിർണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കി. ജില്ലാതല സമിതികെള നിലനിർത്തണമെന്നാണ് സംസ്ഥാനത്തിെൻറ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.