ന്യൂഡൽഹി: പ്രളയസമയത്ത് കേരളത്തിൽ വ്യോമസേന വിമാനങ്ങൾ രക്ഷാപ്രവർത്തനം നടത്ത ിയതിന് 102.6 കോടി രൂപ അടക്കാൻ കേന്ദ്രം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതായി പ്ര തിരോധസഹ മന്ത്രി സുഭാഷ് ഭാമ്രെ രാജ്യസഭയിൽ അറിയിച്ചു. ഹെലികോപ്ടർ അല്ലാത്ത വിമാനങ്ങൾ ഉപയോഗിച്ച് 517 തവണ നടത്തിയ ദൗത്യത്തിൽ 3787 പേരെ രക്ഷപ്പെടുത്തുകയും 1350 ടൺ ലോഡ് ചരക്ക് എത്തിക്കുകയും ചെയ്തു. ഹെലികോപ്ടർ നടത്തിയ 634 ദൗത്യങ്ങളിൽ 584 പേരെ രക്ഷപ്പെടുത്തുകയും 247 ടൺ ലോഡ് ചരക്കുകൾ എത്തിക്കുകയും ചെയ്തു.
വ്യോമസേനക്ക് മൊത്തം ചെലവായ 102.6 കോടി രൂപയുടെ ബിൽ ആഭ്യന്തര മന്ത്രാലയം കേരള സർക്കാറിന് നൽകിയിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും കോടികളുടെ സ്വത്തുക്കൾ നഷ്ടമാവുകയും ചെയ്ത പ്രളയക്കെടുതിയിൽ കേന്ദ്ര സർക്കാറിൽനിന്ന് മതിയായ സഹായം ലഭ്യമാകാതിരുന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുണ്ടായ സഹായം കേന്ദ്രം തടയുകയും ചെയ്തു. ഇതിനിടയിലാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രക്ഷാദൗത്യം നിർവഹിച്ച വ്യോമസേനക്ക് ചെലവായ പണം കേരളം അടക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.