റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ല –മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ റേഷൻ വ്യാപാരികൾക്ക് ആശങ്കവേണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ.

സപ്ലൈകോ നേരിട്ട്​ നടത്തുന്ന ആദ്യ പൊതുവിതരണകേന്ദ്രം തിരുവനന്തപുരം പുളിമൂട്ടിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃകാ പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്ന്​ മന്ത്രി പറഞ്ഞു. സപ്ലൈകോ നേരിട്ട് റേഷന്‍കട തുറന്നതിനെതിരെ വ്യാപാരികൾ ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നുമുതൽ ഏഴുവരെ കടകളടച്ച്​ പ്രതിഷേധിച്ചു.

Tags:    
News Summary - kerala government will not take over all ration shops - p thilothaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.