തിരുവനന്തപുരം: രാജ്യം 72ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവർണർ ജസ്റ്റിസ് പി. സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു. ചരിത്രപ്രസിദ്ധമായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിച്ച് സമുന്നത ജനാധിപത്യപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
അന്തസ്സാര്‍ന്ന ജീവിതവും സാമൂഹികനീതിയും ഉറപ്പാക്കി, യഥാർഥസ്വാതന്ത്ര്യത്തിെൻറ അന്തസ്സത്ത അനുഭവിക്കാന്‍ രാജ്യത്തെ ഓരോ പൗരനെയും സജ്ജമാക്കാന്‍ നമുക്ക് കഴിയണം. ഇതാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിച്ച ദേശസ്നേഹികള്‍ക്ക് നല്കാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. സ്വാതന്ത്ര്യദിനത്തില്‍ ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഭാവിയും രാജ്യപുരോഗതിയില്‍ കുേറക്കൂടി സജീവമായ പങ്കും ആശംസിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ചെന്നിത്തല സ്വാതന്ത്ര്യദിന സന്ദേശം നൽകി
തിരുവനന്തപുരം: രാഷ്ട്രത്തിെൻറ കെട്ടുറപ്പിനും സാഹോദര്യത്തിനും മതേതരത്വത്തിനും വേണ്ടി സ്വതന്ത്ര്യദിനത്തില്‍ നമുക്ക് പുനരര്‍പ്പണ പ്രതിജ്ഞ എടുക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യവും ബഹുസ്വരതയും മതേതരത്വവും വലിയ ഭീഷണികള്‍ നേരിടുന്ന കാലമാണിത്. രാഷ്ട്രത്തിെൻറ അടിസ്ഥാനശിലകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയുമാണ് ഓരോ സ്വാതന്ത്ര്യദിനവും ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.