തിരുവനന്തപുരം: വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി കുറച്ച സർക്കാർ ജനങ്ങെള വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മദ്യലോബി പറയുന്ന തരത്തിലാണ് ഇടതുസർക്കാർ ഉത്തരവിറക്കുന്നത്. ജനങ്ങളുടെ പ്രതിഷേധമോ എതിർപ്പോ വകവെക്കാതെയുള്ള ഇൗ നീക്കം പിണറായി സർക്കാറിന് കനത്ത തിരിച്ചടിയാകും.
മദ്യലോബിയുടെ ക്വേട്ടഷൻ ഏജൻറായി അധഃപതിച്ച സർക്കാറിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകും. ഇതിെൻറ തുടർച്ചയായി മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഉടൻതന്നെ സെക്രേട്ടറിയറ്റ് നടയിൽ ബഹുജനപ്രക്ഷോഭവും പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.