തിരുവനന്തപുരം: ജനത്തെ വലച്ച് സ്വകാര്യബസ് സമരം അഞ്ചാം ദിനത്തിലേക്ക് കടക്കുേമ്പാൾ സർക്കാർ കടുത്ത നടപടിയിലേക്ക്. പണിമുടക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നാവശ്യപ്പെട്ട് ബസുടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി. മറുപടി ലഭ്യമാകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ബസുടമകൾ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
നിലവിലെ സമരം പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റുകൾ തിരികെവാങ്ങി ഒാടാൻ താൽപര്യമുള്ള മറ്റ് സ്വകാര്യ ഒാപറേറ്റർമാർക്ക് നൽകുമെന്നും ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ തലസ്ഥാന ജില്ലയിലെ ഒരുവിഭാഗം ബസുടമകൾ സമരം പിൻവലിച്ചു. സിറ്റി ബസുകളാണ് തിങ്കളാഴ്ച നിരത്തിലിറങ്ങിയത്.
കാരണംകാണിക്കൽ നോട്ടീസ് ആർ.ടി.ഒകൾ വഴി ബസുടമകൾക്ക് നേരിട്ട് നൽകാനാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ നിർദേശം. പലയിടത്തും ഉേദ്യാഗസ്ഥർ നോട്ടീസ് തിങ്കളാഴ്ച ബസുകളിൽ പതിച്ചു. സർക്കാറിനെ സമ്മർദത്തിലാക്കാൻ സമരത്തിനിറങ്ങിയ സ്വകാര്യ ബസുടമകളെ സർക്കാറിെൻറ അപ്രതീക്ഷിത നോട്ടീസ് നീക്കം വെട്ടിലാക്കിയിട്ടുണ്ട്. കേന്ദ്ര മോേട്ടാർ വാഹനച്ചട്ടം പ്രകാരം കലാകാലങ്ങളിൽ സർക്കാർ നിർവഹിക്കുന്ന നിരക്ക് ഇൗടാക്കി സർവിസ് നടത്താൻ സ്വകാര്യ ബസുകൾ ബാധ്യസ്ഥമാണ്. ഇൗ വ്യവസ്ഥ അംഗീകരിച്ചാണ് സ്വകാര്യ ബസുകൾ പെർമിറ്റ് കൈപ്പറ്റുന്നത്. ഇൗ സാഹചര്യത്തിലാണ് സമരം കർശനമായി നേരിടാൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ബസുടമകളുടെ ആവശ്യം പരിഗണിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ ബസുടമകളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ബസ് ചാർജ് മിനിമം ഒരുരൂപ കൂട്ടിയതിന് പുറമേ വിദ്യാർഥികളുടെ നിരക്ക് 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും ബസുടമകളുടെ വാദം ന്യായമല്ലെന്നുമാണ് സർക്കാർ നിലപാട്. 14,000 ബസുകൾ വിട്ടുനിന്ന സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സിക്ക് വൻ കലക്ഷനാണ് ലഭിക്കുന്നത്.
പെർമിറ്റ് ഉടമ സർക്കാർ
പെർമിറ്റ് വ്യവസ്ഥയനുസരിച്ച് ബസുകൾ തകരാറിലാവുന്ന സാഹചര്യത്തിൽ മാത്രമേ ഇക്കാര്യം ആർ.ടി.ഒയെ അറിയിച്ചശേഷം സർവിസ് മുടക്കാൻ കഴിയൂ. ബസുകൾ സ്വകാര്യ ഉടമകളുടേതാണെങ്കിലും പെർമിറ്റുകളുടെ ഉടമ സർക്കാറാണ്. ജനങ്ങൾക്ക് യാത്ര സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അനുവദിക്കുന്ന പെർമിറ്റുകൾ കൈവശംവെച്ച് ജനത്തെ വലക്കുന്നത് ചട്ടവിരുദ്ധമാെണന്ന് നിരവധിതവണ ഹൈകോടതിയടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാധാരണ നിരക്ക് വർധനക്കുവേണ്ടിയാണ് ബസ്സമരം നടക്കാറ്. എന്നാൽ, ഇക്കുറി കമീഷൻ ശിപാർശ അംഗീകരിക്കുകയും ബസ് നിരക്ക് വർധിപ്പിക്കുകയും ചെയ്തശേഷമാണ് അതൃപ്തി അറിയിച്ച് ബസുടമകൾ സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.