തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ ജൂലൈ 30ന് പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2500ൽ അധികം ജീവനക്കാരുടെ ഒഴിവുള്ള ബാങ്കിലേക്ക് നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, വർഷങ്ങളായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ്വെയർ, സോഫ്റ്റ്വെയർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഏകദിന സമരത്തിെൻറ മുന്നോടിയായി ജൂൺ 25ന് 'ഡിമാൻഡ് ഡേ' ആചരിച്ചു. ജൂലൈ എട്ടുമുതൽ 17 വരെ ദിവസങ്ങളിൽ മലപ്പുറത്തെ ബാങ്കിെൻറ ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും. ജൂലൈ എട്ട്, 17 തീയതികളിൽ മേഖല ഒാഫിസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കും.
2500ൽ അധികം ഒഴിവുകളുള്ള ബാങ്കിൽ 267 തസ്തികകളിൽ മാത്രം നിയമനത്തിനാണ് വിജ്ഞാപനമിറക്കിയതെന്നും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെന്നും കേരള ഗ്രാമീണ ബാങ്ക് എംേപ്ലായീസ് യൂനിയൻ, കേരള ഗ്രാമീണ ബാങ്ക് ഒാഫിസേഴ്സ് യൂനിയൻ എന്നിവയുടെ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളത്തിൽ എ.ആർ. പത്മകുമാർ, എസ്. ദിലീപ്, ജി. പ്രശാന്ത്, സി. ബൈജു, വിനയ് വിലാസ്, വിനീത വിനോദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.