കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് പ്രതിക്കെതിരായ പോക്സോ കേസുകൾ റദ്ദാക്കിയ ഏപ്രിൽ 20ലെ ഉത്തരവുകൾ ഹൈകോടതി പിൻവലിച്ചു.
പീഡനമുൾപ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിെൻറ അടിസ്ഥാനത്തിൽ റദ്ദാക്കരുതെന്ന സുപ്രീം കോടതി വിധി പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് പ്രത്യേക സിറ്റിങ് നടത്തി സമാന സ്വഭാവത്തിൽ പുറപ്പെടുവിച്ച അഞ്ച് ഉത്തരവുകൾ സിംഗിൾബെഞ്ച് പിൻവലിച്ചത്. തുടർന്ന് ഈ കേസുകൾ മധ്യവേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. 2019 ഫെബ്രുവരി 20ന് പതിനേഴുകാരിയെ പീഡിപ്പിച്ച പരാതിയിൽ പ്രതിക്കെതിരെ തൃശൂർ കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രതി ഇരയായ പെൺകുട്ടിയെ വിവാഹം കഴിച്ചത് പരിഗണിച്ച് ഏപ്രിൽ 20ന് റദ്ദാക്കിയിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇതിനിടെ കേസിൽ തൃശൂർ അഡീ. സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയതിനെ തുടർന്ന് പ്രതി നൽകിയ ഹരജിയിലാണ് കേസ് റദ്ദാക്കി ഉത്തരവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.