ആറര മാസമെത്തിയ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈകോടതി അനുമതി

​കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ ആറര മാസമെത്തിയ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈകോടതി അനുമതി. നിയമപ്രകാരം 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാനാവില്ലെങ്കിലും പെൺകുട്ടിയുടെ മാനസികനില മോശമായ സാഹചര്യത്തിലാണ്​ ജസ്റ്റിസ്​ വി​.ജി. അരുൺ പ്രത്യേക അനുമതി നൽകിയത്​.

അയൽവാസിയിൽനിന്ന്​ പെൺകുട്ടി ഗർഭം ധരിച്ചത്​ ആറര മാസത്തിന്​ ശേഷമാണ്​ വീട്ടുകാർ അറിയുന്നത്. തുടർന്ന്​, മാതാവ്​ കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം കണ്ണൂർ മെഡിക്കൽ കോളജിലെ വിദഗ്​ധ സംഘം പരിശോധന നടത്തി കുഞ്ഞിന്​ കുഴപ്പമില്ലെന്ന റിപ്പോർട്ട്​ നൽകി.

അതേസമയം, വളർച്ച 26 ആഴ്ച എത്തിയതിനാൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കണമെന്നും നിർദേശിച്ചു. പെൺകുട്ടിക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും

ഗർഭധാരണം മാനസികാവസ്ഥയെ ബാധിക്കുമെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ്​ വ്യവസ്ഥകളോടെ കുഞ്ഞിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകിയത്​.

ജീവനുണ്ടെങ്കിൽ കുഞ്ഞിനെ സംരക്ഷിക്കണം. പെൺകുട്ടിയും കുടുംബവും കുഞ്ഞിനെ ഏറ്റെടുത്തില്ലെങ്കിൽ സംരക്ഷണത്തിന്​ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Kerala High Court allowed the extraction of six-and-a-half-month old pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.