കൊച്ചി: കേസിൽ സത്യം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമുള്ള കുടുംബ കോടതി ജഡ്ജിമാർ 'ന്യൂട്രൽ അമ്പയർമാർ' (നിഷ്പക്ഷ വിധികർത്താക്കൾ) ആയി ഇരിക്കുകയല്ല വേണ്ടതെന്ന് ഹൈകോടതി.
ഒത്തുതീർപ്പിന് മുൻകൈയെടുക്കാനും സത്യം കണ്ടെത്താൻ എൻക്വയറി നടത്താനുമടക്കം സവിശേഷ അധികാരങ്ങൾ കുടുംബ കോടതികൾക്കുണ്ട്.
വിവാഹമോചനക്കേസുകളിൽ സത്യം കണ്ടെത്താൻ അന്വേഷണം നടത്തുന്നതിന് കുടുംബ കോടതികൾക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.