തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായി തൃശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്‍റെ ചില്ല മുറിച്ച സംഭവത്തിൽ ഹൈകോടതി കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ വിശദീകരണം തേടി. തേക്കിൻകാട്​ മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെ, ആൽമരത്തിന്‍റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോർഡ്​ അഭിഭാഷകന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

ചില്ല മുറിച്ചതിന്‍റെ ദൃശ്യങ്ങൾ അഭിഭാഷകന്​ കൈമാറി. തുടർന്നാണ്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ്​ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്​ വിശദീകരണം തേടിയത്​.

ബുധനാഴ്​ചയായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. പരിപാടിക്ക്​ സൗകര്യം ഒരുക്കാനാണ്​ മരച്ചില്ല വെട്ടിമാറ്റിയത്​. സുരക്ഷയുടെ ഭാഗമായാണ്​ ഇതെന്നായിരുന്നു വിശദീകരണം.

പരിപാടിക്ക്​ തൊട്ടടുത്ത ദിവസങ്ങളിലാണ്​ മരച്ചില്ല മുറിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​.​ പരിപാടിയുടെ പിറ്റേന്ന്​ സ്ഥലത്ത്​ ഇതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags:    
News Summary - Kerala High Court sought explanation on cutting tree in Thekkinkadu Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT