'കഴിഞ്ഞ മന്ത്രിസഭ അധികാരമേറ്റയുടൻ തന്നെ കാണാൻ കുറച്ച് ചെറുപ്പക്കാർ വന്നു. ഒരു യുവജന സംഘടനയുടെ നേതാക്കളാണെന്നാണ് പറഞ്ഞത്. കേരളത്തിലെ വികസന പദ്ധതികൾക്കെതിരായ അഭിപ്രായങ്ങളാണ് അവർക്ക് പറയാനുണ്ടായിരുന്നത്. നാടിെൻറ പുരോഗതിക്കെതിരായ അതേ അഭിപ്രായമാണ് ഇന്ന് ഡോ. എം.കെ. മുനീർ ഇവിടെ പറഞ്ഞത്. നിങ്ങളുടെ പുതിയ രാഷ്ട്രീയ ചങ്ങാത്തത്തിൽനിന്ന് കിട്ടിയതാകാം ഇത്. അല്ലാത്തപക്ഷം, ഇത്തരമൊരു വാദഗതി, മുനീറിൽ നിന്നുണ്ടായത് വിഷമകരം തന്നെ!'- മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. എം.കെ. മുനീറിെൻറ കെ റെയിൽ സംബന്ധമായി നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. മുനെവച്ചുള്ള ഇൗ വാചകങ്ങൾക്ക് മറുപടി വന്നത്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നാണ്. 'മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് പ്രധാനമന്ത്രിയും പറയുന്നത്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളോ തീവ്രവാദികളോ മാവോവാദികളോ സാമൂഹിക വിരുദ്ധരോ ആയി ചിത്രീകരിക്കുക! ഇത് ഏകാധിപതികളുടെ സമീപനമാണ്. എന്തിനെയും എതിർക്കുന്ന സ്വഭാവം ഞങ്ങളുടെ തലയിൽ കെട്ടിെവേക്കണ്ട. നിങ്ങൾ തന്നെ തലയിൽ െവച്ചോളൂ. 1970 മുതൽ കേരളത്തിലെ വികസനപ്രവർത്തനങ്ങളെ എല്ലാം അട്ടിമറിച്ച നിങ്ങൾ ഞങ്ങളെ പഠിപ്പിേക്കണ്ട.' -വി.ഡി. സതീശെൻറ പൊട്ടിത്തെറിക്കുമുന്നിൽ മുഖ്യമന്ത്രി നിശബ്ദനായി.
സഹകരണസംഘം (രണ്ടാം ഭേദഗതി) ബില്ലും േദവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ബില്ലുമാണ് സഭ ഇന്നലെ പാസാക്കിയത്. കേരള ബാങ്കിൽ ലയിക്കാൻ മടിക്കുന്ന മലപ്പുറം ജില്ല ബാങ്കിനെ ലയിപ്പിക്കാനാണ് സഹകരണസംഘം ഭേദഗതി എന്നതിനാൽ മുസ്ലിം ലീഗ് അംഗങ്ങളാണ്, ഇൗ ബില്ലിെന ശക്തമായി എതിർത്തത്. മലപ്പുറം ജില്ല ബാങ്കിെൻറ പ്രസിഡൻറായ യു.എ. ലത്തീഫും എൻ. ഷംസുദ്ദീനും കെ.പി.എ. മജീദും തടസ്സവാദങ്ങളുമായി മുന്നിൽ നിന്നു. കേന്ദ്ര നിയമത്തിനും റിസർവ്ബാങ്ക് വിജ്ഞാപനത്തിനും ഭരണഘടന തത്ത്വങ്ങൾക്കുമെതിരായ ഭേദഗതി നിലനിൽക്കിെല്ലന്നാണ് യു.എ. ലത്തീഫിെൻറ വിശ്വാസം. ജില്ല ബാങ്ക് കേരള ബാങ്കിൽ ലയിക്കുേമ്പാൾ സഹകാരികൾക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോയെന്ന് സി.പി.എമ്മിെൻറ വി. ജോയിക്ക് ഒരു സംശയം. ലയനത്തിെൻറ ആവശ്യം സഹകാരികളെ ബോധ്യപ്പെടുത്താത്തിടത്തോളം അത് അധാർമികമാണെന്ന് മജീദ്. ബിൽ ആഗോളവത്കരണ-മുതലാളിത്ത സംസ്കാരത്തിെൻറ ഭാഗമാണെന്ന് കുറുക്കോളി മൊയ്തീൻ. മൗലികാവകാശത്തിെൻറ പോലും നിഷേധമെന്ന് യു.എ. ലത്തീഫ്. ജീവനക്കാരുടെ താൽപര്യത്താലാണ് ലയിപ്പിക്കുന്നതെന്ന മന്ത്രി വാസവെൻറ നിലപാട് കുറുക്കോളിയെ ചൊടിപ്പിച്ചു. അങ്ങനെയെങ്കിൽ നിയമം പാസാക്കാൻ നിയമസഭാ ജീവനക്കാരുടെ അഭിപ്രായമല്ലേ ആരായേണ്ടതെന്നായി, കുറുക്കോളി.
ജീവനക്കാരുടെ അഭിപ്രായം വളരെ പ്രസക്തമാണെന്നും അവെര കുറച്ചു കാണരുതെന്നും പറഞ്ഞ മുൻ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മലപ്പുറം ജില്ല ബാങ്കിെൻറ ഭരണസമിതിയാണ്, മുസ്ലിം ലീഗിെൻറ സംസ്ഥാന സമിതിയെ പോലും നയിക്കുന്നതെന്ന ആരോപണവും മുന്നോട്ടുെവച്ചു.
വിദേശത്തുപോകാൻ കെ.ടി. ജലീലും ചികിത്സക്കായി ഉമ്മൻ ചാണ്ടിയും നിയമസഭയിൽ അവധി അപേക്ഷ നൽകിയപ്പോൾ സഭയിൽ കുറേനാളായി കാണാത്ത നിലമ്പൂർ അംഗത്തിന് നിയമസഭയിൽ ചോദ്യം നൽകാനായതെങ്ങനെ എന്ന് പി.ടി. തോമസിന് അറിയണം. 'പി.വി. അൻവർ എവിടെ?' അൻവർ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ്, പി.ടിയെ സമാധാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.