തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ജനജീവിതവുമായി ബന്ധപ്പെട്ട ഒേട്ടറെ മാറ്റങ്ങൾക്കും തുടക്കമായി. കോവിഡിനെ തുടർന്ന് നിശ്ചലമായ ടൂറിസം മേഖലക്ക് പുതുജീവൽ പ്രതീക്ഷയായി ബീച്ചുകളും പാർക്കുകളും ഞായറാഴ്ച തുറന്നു. ബീച്ചുകെളാഴികെ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബര്‍ 10ന് തുറന്നിരുന്നു.
പ്രത്യേക കവാടം ഉണ്ടാക്കി താപനില പരിശോധിക്കുന്നതടക്കം സുരക്ഷ മാനദണ്ഡങ്ങളുമായാണ് ബീച്ചുകൾ തുറന്നത്. സാനിറ്റൈസര്‍ ഉപയോഗവും കൈകഴുകലും ഉറപ്പുവരുത്തും. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുമുക്തമാക്കും. നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിന് സൂചകങ്ങള്‍ രേഖപ്പെടുത്തും.
ടിക്കറ്റ് ബുക്കിങ് ഒാൺലൈനിൽ
മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്.എം.എസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും. വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂറേ പാര്‍ക്കിങ് അനുവദിക്കൂ. സന്ദര്‍ശകരുടെ പേര്, വിലാസം, ഫോണ്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടത്തിലും സ്ഥാപിക്കും. വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശന മാനദണ്ഡങ്ങളുണ്ട്. വിശ്രമമുറികളും ശുചിമുറികളും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കും.
ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറൻറീൻ നിര്‍ബന്ധമല്ല. പക്ഷേ, അവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവര്‍ ഏഴാം ദിവസം അംഗീകൃത ലാബുകളില്‍ കോവിഡ് പരിശോധന നടത്തണം.
പിന്നിലും ഹെൽമറ്റ്, ഇല്ലെങ്കിൽ പണി
ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്ക് െഹൽമറ്റില്ലെങ്കിൽ നടപടി. ആദ്യതവണ പിഴയും ശാസനയും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. വാഹനം ഓടിക്കുന്നവർക്ക് ഈ നിബന്ധന നിലവിലുണ്ട്.
ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31 വരെ
എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ സമയം അനുവദിച്ചു. ബാങ്കുകൾക്ക് വിഡിയോ അധിഷ്ഠിത തിരിച്ചറിയൽ വഴിയും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കാം.
വിളകള്‍ക്ക് അടിസ്ഥാനവില
ഉൽപാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്ത് 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാനവില നിലവിൽ വന്നു. വിപണിവില കുറയുമ്പോള്‍ അടിസ്ഥാനവില കര്ഷകന് ലഭ്യമാക്കും. വിലയുടെ ഏറ്റക്കുറച്ചിലിൽനിന്ന് കര്‍ഷകരെ സംരക്ഷിക്കാൻ പദ്ധതി സഹായിക്കും.
പുക പരിശോധന സർട്ടിഫിക്കറ്റ്
വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് ഒാൺലൈൻ വഴിയായി. പരിശോധന കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകൾ മോട്ടോർ വാഹന വകുപ്പിെൻറ വാഹൻ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് ഇൗ ചുവടുമാറ്റം. സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുമ്പോൾ വാഹന ഉടമക്ക് എസ്.എം.എസ് ലഭിക്കും. പുക പരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴ 2000 രൂപയാണ്.
ഇൻഡേൻ ബുക്കിങ് '77189 55555'
ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പാചക വാതകം ബുക്കിങ്ങിന് രാജ്യത്തുടനീളം പൊതുനമ്പര്‍ നിലവിൽ വന്നു. 77189 55 555 ആണ് നമ്പർ. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. പുതിയ നമ്പറിൽ എസ്.എം.എസ്, ഐ.വി.ആർ.എസ് വഴി ബുക്കിങ് എളുപ്പമാകും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.