കൊച്ചി: മന്ത്രി മണിയുടെ കാറിന് ടയർ മാറ്റിയിട്ടത് 10 തവണ. ആകെ മാറിയത് 34 ടയറുകൾ. മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റ കാറാണ് ഓടിത്തേഞ്ഞതിൽ മുന്നിൽ. ഇത്രയും കാലത്തിനിടെ ഒട്ടും ഓടിത്തേയാത്തത് മന്ത്രി ബാലെൻറ കാറും. ഒരു തവണയാ ണ് മന്ത്രി കാറിെൻറ ടയർ മാറ്റിയത്. അതും രണ്ടെണ്ണം മാത്രം.
രണ്ടുവർഷത്തിനിടെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാറുകൾക്ക് 55 തവണയായി മാറ്റിയിട്ടത് 179 ടയറുകളാണ്. മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം മന്ത്രിമാരും ഉപയോഗിക്കുന്നത് ഇന്നോവ ക്രിസ്റ്റയാണ്. ഓട്ടം കൂടുതലുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയെൻറ വാഹനത്തിന് മൂന്നുതവണയായി ഏഴ് ടയർ മാത്രമേ മാറിയിട്ടുള്ളൂ. എന്നാൽ, വനം മന്ത്രി കെ. രാജുവിെൻറ വാഹനത്തിന് അഞ്ചുതവണയായി 19 ടയർ മാറി.
ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും നാലുതവണ വീതം ടയർ മാറ്റി. ഇരുവരും മാറ്റിയത് ആകെ 26 ടയർ.
വിനോദസഞ്ചാര വകുപ്പിലെ ഗാരേജ് വിഭാഗം അസി. എക്സി. എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് എറണാകുളം സ്വദേശി എസ്. ധനരാജിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.ടയർ മാറ്റാൻ ചെലവഴിച്ച തുകയുടെ കണക്ക് പിന്നീട് നൽകാമെന്നാണ് അപേക്ഷകനെ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.