വർഷം ഒന്നായിട്ടും നോട്ടുകൾ വെറും കടലാസായതിെൻറ ദുരിതം മാഞ്ഞിട്ടില്ല. പിന്നാലേ വന്ന ചരക്ക് സേവന നികുതി കൂടിയായപ്പോൾ സമ്പദ്വ്യവസ്ഥ താളം തെറ്റി. കൃഷി, പരമ്പരാഗത വ്യവസായം, വ്യാപാര, നിർമാണ മേഖലകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു. കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനം. ഇടത്തരക്കാരന് ജീവിക്കാൻ പണമില്ലാതായി. തൊഴിൽക്ഷാമം രൂക്ഷമായി. നിത്യോപയോഗ സാധന വില കുതിച്ചു കയറി.
പ്രക്ഷോഭപാതയിൽ സംസ്ഥാനം നോട്ട് നിരോധം വലിയ പ്രക്ഷോഭത്തിനാണ് വഴിവെച്ചത്. സഹകരണ മേഖലയെ അഗണിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റിസർവ് ബാങ്ക് മുന്നിൽ സത്യഗ്രഹം നടത്തി. നവംബർ 22 പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സഹകരണ മേഖലയുടെ സംരക്ഷണ പ്രമേയം പാസാക്കി. സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രിയുടെ അനുമതി നൽകാത്തതും ചർച്ചയായി.
ആസൂത്രണ ബോർഡ് പറയുന്നു മത്സ്യമേഖല, പച്ചക്കറി-പുഷ്പ ഉൽപാദനം, കശുവണ്ടി, കയർ വ്യവസായങ്ങൾ, ഇഷ്ടിക, ഒാട് വ്യവസായങ്ങൾ, നിർമാണ മേഖല എന്നിവയെ നോട്ട് നിരോധം ഗുരുതരമായി ബാധിച്ചു. വിനോദസഞ്ചാര മേഖലക്ക് വമ്പൻ തിരിച്ചടിയായി. സംസ്ഥാനത്തിെൻറ തനത് നികുതി വരുമാനത്തിെൻറ വളർച്ച കുറഞ്ഞു. ഏകദേശം 2000 കോടിയുടെ കുറവ്. വാർഷിക പദ്ധതി വിനിയോഗത്തിൽ കഴിഞ്ഞ വർഷം തിരിച്ചടി നേരിട്ടു. കടമെടുപ്പ് പരിധി ഉയർത്താത്തത് സംസ്ഥാന സർക്കാറിെൻറ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.