തിരുവനന്തപുരം: സർക്കാർ ആവശ്യത്തിന് നെൽവയൽ നികത്തുന്നതിന് തടസ്സങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ ഭേദഗതികളുമായി നെൽവയൽ തണ്ണീർത്തട ഓർഡിനൻസ് ഉടൻ പുറത്തിറക്കുന്നത് സർക്കാർ പരിഗണനയിൽ. അടുത്ത മന്ത്രിസഭ യോഗത്തിനുമുമ്പ് ഇതു സംബന്ധിച്ച വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കം തീർക്കാൻ ചീഫ് സെക്രട്ടറി വകുപ്പു മന്ത്രിമാരുമായി ചർച്ച തുടരുകയാണ്.
സർക്കാർ, അർധസർക്കാർ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾക്കായി നെൽവയൽ നികത്തണമെങ്കിൽ നിലവിൽ പ്രാദേശിക സമിതിയുടെയും നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം രൂപവത്കരിച്ച സംസ്ഥാനതല സമിതിയുടെയും അംഗീകാരം വേണം. പ്രാദേശിക സമിതി ഒരു മാസത്തിനകവും സംസ്ഥാനതല സമിതി രണ്ടുമാസത്തിനകവും പൊതു ആവശ്യത്തിനായുള്ള നിലംനികത്തലിൽ റിപ്പോർട്ട് നൽകണം. റവന്യൂ വകുപ്പിെൻറ എതിർപ്പ് മറികടന്നാണ് മറ്റ് ഏതെങ്കിലും ഏജൻസിയുടെ ശിപാർശയിൽ പൊതു ആവശ്യത്തിന് നെൽവയൽ നികത്താമെന്ന വ്യവസായ വകുപ്പിെൻറ ശിപാർശ ഉൾപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ പരിഗണിക്കുന്ന ഭേദഗതി. 2008ന് മുമ്പ് നെൽവയൽ നികത്തിയതും ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും കഴിഞ്ഞ മൂന്നു വർഷമായി കാർഷിക പ്രവൃത്തികൾ നടക്കാത്തതുമായ സ്ഥലം വ്യവസായിക ആവശ്യത്തിനായും ഉപയോഗിക്കാം. 1300 ചതുരശ്ര അടിവരെയുള്ള വീടുകൾക്കും 425 ചതുരശ്ര അടി വരെയുള്ള വാണിജ്യകെട്ടിടങ്ങൾക്കും അനുവാദം നൽകും.
അതിനു മുകളിലുള്ളവർക്ക് വാണിജ്യവിലയുടെ 25 ശതമാനം മുതൽ 50 ശതമാനം വരെ തുക നൽകി, നികത്തിയത് നിയമവിധേയമാക്കുന്നതടക്കം ഭേദഗതികളും പരിഗണിക്കുന്നുണ്ട്. കാർഷികോൽപാദന കമീഷണർ ചെയർമാനായ നികത്തൽ അനുമതി നൽകുന്നതിനുള്ള സംസ്ഥാനതല കമ്മിറ്റിയിൽ പാരിസ്ഥിതിക വിദഗ്ധനും നെൽവയൽ വിദഗ്ധനും അംഗമാണ്.
അതിൽ പരിസ്ഥിതി അംഗത്തിെൻറ എതിർപ്പ് കാരണമാണ് പൊതു ആവശ്യത്തിന് നെൽവയൽ നികത്താൻ കഴിയാതിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പ്രാദേശിക നിരീക്ഷണ സമിതികളെ പിരിച്ചുവിടാനുള്ള ശിപാർശ പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അടക്കമുള്ളവർ എതിർപ്പുയർത്തിയതായാണ് വിവരം. ഭക്ഷ്യകമ്മി നേരിടുന്ന സംസ്ഥാനത്തെ കാർഷികമേഖലയെ തകർക്കുന്നതാണ് ഭേദഗതിയെന്ന വാദം കൃഷിവകുപ്പിൽനിന്ന് ഉയർന്നിട്ടുണ്ട്. വിവാദ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭേദഗതി ഇടതുമുന്നണിയിൽ വിശദമായി ചർച്ച ചെയ്ത ശേഷം മതിയെന്ന അഭിപ്രായവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.