കോഴിക്കോട്: കോർപറേഷനുകളിൽ ലയിക്കുകയും മുനിസിപ്പാലിറ്റികളാക്കി ഉയർത്തുകയും ചെയ്ത ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരെ പഞ്ചായത്ത് വകുപ്പിൽതന്നെ പുനർവിന്യസിക്കും. ഇതിനായി 448 അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിൽ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 31 ഗ്രാമപഞ്ചായത്തുകളാണ് മുനിസിപ്പാലിറ്റികളായി മാറിയത്. മാത്രമല്ല, ആറ് ഗ്രാമപഞ്ചായത്തുകൾ കോർപറേഷനുകളിൽ ലയിക്കുകയും ചെയ്തു. ഇവിടങ്ങളിലെ ജീവനക്കാരെയാണ് വകുപ്പിൽതന്നെ പുതിയ തസ്തിക സൃഷ്ടിച്ച് പുനർവിന്യസിക്കുന്നത്. അധികമായി വന്ന 29 പഞ്ചായത്ത് സെക്രട്ടറിമാർ, 37 അസിസ്റ്റൻറ് സെക്രട്ടറിമാർ, 146 സീനിയർ ക്ലർക്കുമാർ, 170 ക്ലർക്കുമാർ, 66 ഒാഫിസ് അസിസ്റ്റൻറുമാർ എന്നിവർക്കാണ് പുനർവിന്യാസം.
ഇത്രയും പേരെ വകുപ്പിൽതെന്ന നിലനിർത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ സർക്കാറിന് നിർദേശം സമർപ്പിച്ചിരുന്നു. ഇവർ നിലവിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലാണ് േജാലിചെയ്തുവരുന്നത്. ഇവരെ ഘട്ടംഘട്ടമായി മാറ്റുേമ്പാൾ പകരം മുനിസിപ്പൽ സർവിസിലെ ജീവനക്കാരെ നിയമിക്കും. അധികമായി വന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സീനിയർ സൂപ്രണ്ട് തസ്തികകൾ സൃഷ്ടിച്ചാണ് പുനർവിന്യസിക്കുക.
14 സീനിയർ സൂപ്രണ്ട് തസ്തികകൾ ജില്ല പഞ്ചായത്തുകളിലും 14 എണ്ണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസുകളിലും ഒരു തസ്തിക പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.ടി സെല്ലിലുമാണ് സൃഷ്ടിക്കുക. അസിസ്റ്റൻറ് സെക്രട്ടറി തസ്തികയില്ലാത്തതും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിച്ചതുമായ പഞ്ചായത്തുകളിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് 37 അസിസ്റ്റൻറ് െസക്രട്ടറിമാരെ വിന്യസിക്കുക. 146 സീനിയർ ക്ലർക്കുമാരെയും 170 ക്ലർക്കുമാരെയും 66 ഒാഫിസ് അസിസ്റ്റൻറുമാരെയും ഇതേ തസ്തികകൾ സൃഷ്ടിച്ച് പകരം നിയമിക്കും. ഒാഫിസ് അസിസ്റ്റൻറുമാർക്ക് അതതു ജില്ലകളിൽതന്നെ പുനർവിന്യാസം ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.