പാർലമെന്‍ററി സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പ്രത്യേക പാർലമെന്‍റ് സമിതി സന്ദർശിക്കും. കേരളവും തമിഴ്നാടും വിഷയത്തിൽ തർക്കം തുടരുന്നതിനിടെ മേയ് 28നാണ് സന്ദർശനം. ഇതിന് മുമ്പായി സമിതി തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും.

അണക്കെട്ടിന്‍റെ സുരക്ഷാഭീഷണി, സംരക്ഷണം, തുറക്കുമ്പോഴുണ്ടായേക്കാവുന്ന വെള്ളപ്പൊക്കം എന്നിവയെ കുറിച്ചുള്ള പഠനം, ചർച്ചകൾ എന്നിവ നടക്കും. ഇടുക്കി അണക്കെട്ട് കൂടി സന്ദർശിച്ച ശേഷം സംസ്ഥാന സർക്കാർ അധികൃതരുമായും ചർച്ച നടത്തും. ജൽ ജീവൻ മിഷന്‍റെയും മറ്റ് മാലിന്യസംസ്കരണ പദ്ധതികളുടെയും പ്രവർത്തനങ്ങളും വിലയിരുത്തും.

സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തെ കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സമിതി സന്ദർശിക്കുന്നത് അപൂർവമാണ്. ജലവിഭവ സ്ഥിരംസമിതി ചെയർപേഴ്സൺ സഞ്ജയ് ജസ്വാലിന്‍റെ നേതൃത്വത്തിലുള്ള സമിതിയിൽ ലോക്സഭയിൽ നിന്ന് 21ഉം രാജ്യസഭയിൽ നിന്ന് ഏഴും അംഗങ്ങളുണ്ട്. കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പ്രതിനിധികളില്ല. കേന്ദ്ര ജലവിഭവ മന്ത്രാലയം അധികൃതർ ഉൾപ്പെടെ നൂറിൽപരം ഉദ്യോഗസ്ഥർ സമിതിയിൽ ഉണ്ട്.

തമിഴ്നാട് സർക്കാർ 2021 ഡിസംബറിൽ അറിയിപ്പുനൽകാതെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നത് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു.

Tags:    
News Summary - Kerala: Parliament team to visit Idukki, Mullaperiyar dams on May 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.