പുക സർട്ടിഫിക്കറ്റ്​ ഇല്ലെങ്കിൽ പിഴ 2000; പുതിയ ആയുധവുമായി പൊലിസ്

കാസർകോട്​: വാഹന പരിശോധനയിൽ അധികം ചോദിക്കാത്ത പുക പരിശോധന സർട്ടിഫിക്കറ്റാണ്​ പൊലിസി​െൻറ പുതിയ ആയുധം. പ​ുക ടെസ്​റ്റ്​ ചെയ്​ത സർട്ടിഫിക്കറ്റ്​ ഇല്ലെങ്കിൽ നാലു ചക്രവാഹനത്തിന്​ പിഴ 2000 രൂപ. ടെസ്​റ്റ്​ ചെയ്യാൻ 80 രൂപ മാത്രമേയുള്ളൂ.

വാഹനപരിശോധനക്ക്​ നിൽക്കുന്ന ഉദ്യോഗസ്ഥൻ വണ്ടിയുടെ നമ്പർ പുതിയ ആപ്ലിക്കേഷനിലേക്ക്​ കയറ്റിയാൽ വണ്ടിയുടെ എല്ലാ ചരിത്രവും വരും. പുക ടെസ്​റ്റ് ചെയ്യാത്ത കാര്യം പരിശോധിക്കാൻ നിൽക്കുന്നയാളി​െൻറ മുന്നിൽ തെളിയും.

പുക ടെസ്​റ്റ്​ അധികം ആരും ശ്രദ്ധിക്കാത്തതിനാൽ പൊലീസിന്​ പണമുണ്ടാക്കാനുള്ള പുതിയ ആയുധമായി ഇതുമാറുന്നു.

Tags:    
News Summary - Kerala Police Fine 2000 rupees for with out Pollution certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.