തിരുവനന്തപുരം: ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ഇ-ഗവേണൻസ് പുരസ്കാരം കേരള പൊലീസിന്റെ സോഷ്യൽ മീഡിയ വിഭാഗം ഏറ്റുവാങ്ങി.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാം, സോഷ്യൽ മീഡിയ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരായ കമലാനാഥ് കെ.ആർ, ബിമൽ വി.എസ്, സന്തോഷ്.പി.എസ് എന്നിവർ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിൽനിന്ന് പുരസ്കാരം സ്വീകരിച്ചു.വാർത്തവിനിമയം, വിവര സാങ്കേതികവിദ്യ എന്നിവയുപയോഗിച്ച് കേരള പൊലീസ് സോഷ്യൽ മീഡിയ വിഭാഗം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 18 ലക്ഷം ഫോളോവേഴ്സുമായി മുൻനിരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.