കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
26ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട്
28ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
മുണ്ടക്കയം/തൊടുപുഴ/പത്തനംതിട്ട: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ലഭിച്ചത് കനത്ത മഴ. ശബരിഗിരിയുടെ വൃഷ്ഠിപ്രദേശങ്ങളിലും വനമേഖലയിലും അടക്കം പത്തനംതിട്ടയുടെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച മഴയെത്തുടർന്ന് ആങ്ങമൂഴിയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയിരുന്നു.
പ്ലാപ്പള്ളി വനത്തിലും തേവർമല വനമേഖലയിലും കുറുമ്പൻമൂഴി മണക്കയത്തുമാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ ഉരുൾ പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയെൻറ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയി. പുകപ്പുരയും ഷീറ്റുപുരയിലെ റബർ റോളറും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്പ ഡാമിെൻറ ഷട്ടറുകൾ അടച്ചു. കക്കിയിലെ ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുൾ പൊട്ടലും ഉണ്ടായത്.
മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ വണ്ടന്‍പതാല്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശമുണ്ടായി. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനില്‍നിന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒഴുകിവന്ന് വൻ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുള്‍ പൊട്ടലുണ്ടായതായി പറയുന്നു.
ഇടുക്കി ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീടുകളിൽനിന്ന് ആളുകളെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.