സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ മയ്യനാട്​ സ്വദേശി

കൊല്ലം: സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മയ്യനാട്​ സ്വദേശി വസന്തകുമാറാണ്​ മരിച്ചത്​. 68 വയസായിരുന്നു.

ജൂൺ എട്ടിനാണ്​ ഇദ്ദേഹം ഡൽഹി നിസാമുദ്ദീനിൽനിന്ന്​ പുറപ്പെട്ടത്​. 10 ന്​ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 15ന്​ കോവിഡ്​ രോഗലക്ഷണങ്ങളോ​െട മെഡിക്കൽ ആശ​ു​പത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ 17ന് ​മെഡിക്കൽ കോളജി​ൽവെച്ച്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു.

22 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

Tags:    
News Summary - Kerala Reports One More Covid Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.