തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകൾക്ക് മാർക്ക് നൽകി കേരള സർവകലാശാല അറബിക് വിഭാഗത്തിലും അധ്യാപക നിയമനത്തിൽ അട്ടിമറി. 2017 ഡിസംബർ 28ന് അപേക്ഷ സമർപ്പണം അവസാനിച്ച ശേഷം നേടിയ യോഗ്യതകൾക്കടക്കം മാർക്ക് നൽകിയാണ് ഇടത് അനുകൂല കരാർ അധ്യാപക സംഘടന നേതാവിന് അസിസ്റ്റൻറ് പ്രഫസറായി നിയമനം നൽകിയത്. 2018 ജൂലൈയിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇൻറർവ്യൂവിൽ എട്ട് മാർക്ക് നൽകിയതായി വിവരാവകാശനിയമ പ്രകാരം പുറത്തുവന്നു. പ്രസിദ്ധീകരണം ഗവേഷണ മാനദണ്ഡം പാലിക്കാതെയുള്ള പ്രസാധകരുടെതാണെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് അസിസ്റ്റ് പ്രഫസർ യോഗ്യത.
എന്നാൽ, നിയമനം ലഭിച്ചയാൾ നെറ്റ് പാസായിട്ടില്ല. നെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കണമെങ്കിൽ യു.ജി.സി നിഷ്കർഷിച്ച സർട്ടിഫിക്കറ്റ് വിജ്ഞാപന കാലാവധി അവസാനിക്കും മുമ്പ് സമർപ്പിക്കണം. എന്നാൽ, വിജ്ഞാപന കാലാവധി കഴിഞ്ഞ് 2019 ൽ വാങ്ങിയതും നോട്ടിഫിക്കേഷനിൽ നിർദേശിക്കപ്പെട്ട രൂപത്തിലല്ലാത്തതുമായ സ്പെഷൽ സർട്ടിഫിക്കറ്റാണ് സർവകലാശാല സ്വീകരിച്ചത്. നെറ്റിനുപകരം പിഎച്ച്.ഡിയുള്ളവർക്കാണ് പ്രത്യേക സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.