െകാച്ചി: കെവിൻ വധക്കേസിലെ മുഖ്യ പ്രതി ഷാനുവിെൻറ മാതാവ് രഹന മുൻകൂർജാമ്യം തേടി ഹൈകോടതിയിൽ. സംഭവശേഷം ഒളിവിൽ പോയ രഹനയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടെയാണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരിക്കുന്നത്. നേരേത്ത ഷാനുവും പിതാവ് ചാക്കോയും പൊലീസിൽ കീഴടങ്ങിയിരുന്നു.
മകൾ നീനു രജിസ്റ്റർ വിവാഹം ചെയ്തതറിഞ്ഞ് കെവിെൻറ വീട്ടിൽ ചെന്നിരുന്നു. കെവിനുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. അവിടെനിന്ന് മടങ്ങിയശേഷം കെവിെൻറ മൃതദേഹം തെന്മലയിലെ ഒരു പുഴയിൽ കണ്ടെത്തിയെന്ന വിവരം മാത്രമാണ് അറിയാവുന്നത്. കേസിൽ ഭർത്താവും മകനും ഉൾപ്പെടെ 14 പേർ അറസ്റ്റിലായിട്ടുണ്ട്. തന്നെ കൂടി കേസിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് മാധ്യമങ്ങളിൽനിന്ന് അറിയുന്നത്.
സംഭവത്തിൽ താൻ നിരപരാധിയാണ്. രണ്ടുപേർ തമ്മിൽ വിവാഹിതരാകുന്നത് പ്രോസിക്യൂഷൻ പറയുന്നത് പോലെ വ്യക്തിപരമായ ആക്രമണത്തിന് കാരണമാകില്ല. കെവിനുമായി മുൻ വൈരാഗ്യമുണ്ടായിരുന്നില്ല. നിരപരാധിത്വം തെളിയിക്കാനാവും. അറസ്റ്റ് ചെയ്യുന്നപക്ഷം ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാനും ഏത് ഉപാധിയും അംഗീകരിക്കാനും തയാറാണെന്നും മുൻകൂർ ജാമ്യ ഹരജിയിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.