കെവിൻ വധം: നീനുവി​െൻറ അമ്മയെ ചോദ്യം ​െചയ്യാൻ വിളിപ്പിക്കും

കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന്​ കെവിൻ കൊല്ലപ്പെട്ട കേസിൽ നീനുവി​​​​െൻറ അമ്മ രഹനക്ക്​ നോട്ടീസ്​ അയക്കും. ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ്​ നോട്ടീസ്​ അയക്കുന്നത്​.  രഹന ഇപ്പോൾ കേസിൽ പ്രതിയല്ലെന്നും പ്രോസിക്യുഷൻ കോടതി​െയ അറിയിച്ചു. തുടർന്ന്​ രഹ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കി. 

കേസിൽ അഞ്ചാം പ്രതിയും നീനുവി​​​െൻറ പിതാവുമായ ചാക്കോയു​െട ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ജൂലൈ നാലിലേക്ക്​ നേര​െത്ത മാറ്റിയിരുന്നു.  ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്​റ്റ്​ ചെയ്തത്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ്​ നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയില്‍ വാദിച്ചു.

നീനുവിനെ മാനസിക രോഗത്തിന് ചികിത്സിച്ചിരു​െന്നന്നും താന്‍ ഹൃദ്രോഗിയാണെന്നും തെളിയിക്കുന്ന രേഖകൾ വീട്ടില്‍ നിന്നെടുത്ത് കോടതിയില്‍ ഹാജരാക്കാനും പ്രതിക്ക്​ അനുമതി ലഭിച്ചിരുന്നു. പൊലീസ്​ ഉദ്യോഗസ്ഥരുടെ സൗകര്യാർഥം പ്രതിഭാഗം വക്കീലി​​​​​െൻറ സാന്നിധ്യത്തില്‍ വീട്ടിൽനിന്ന്​ രേഖകള്‍ എടുക്കാനാണ്​ അനുമതി നൽകിയത്​. 

താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടി ജാമ്യാപേക്ഷ നല്‍കിയതോടൊപ്പം മനോരോഗിയായ നീനുവിനെ കെവി​​​​​െൻറ വീട്ടില്‍നിന്ന്​ മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട പരാതിയും ചാക്കോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് ഇൗമാസം 14ന്​ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ധരിപ്പിച്ചിരുന്നു. 

അതേസമയം, തനിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്ന്​ രക്ഷപ്പെടാനാണെന്ന് നീനു നേര​േത്ത പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു കേന്ദ്രത്തിലും ചികിത്സക്ക്​ പോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു. 


 

Tags:    
News Summary - Kevin Murder: Neenu's Mother Summoned by Police - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.