'ഖാദർ കമ്മിറ്റി റിപ്പോർട്ട്​ തള്ളണം'

തിരുവനന്തപുരം: സ്കൂൾ പഠന സമയം രാവിലെ എട്ടുമുതൽ ആക്കാനുള്ള ഖാദർ കമ്മിറ്റി ശിപാർശ തള്ളിക്കളയണമെന്ന്​ ഓൾ കേരള മുഅല്ലിം ആൻഡ്​ ഖുർആനിക്​ ട്രീറ്റ്​മെന്‍റ്​ വർക്കേഴ്​സ്​ യൂനിയൻ ആവശ്യപ്പെട്ടു.

പഠനസമയം മാറ്റുന്നത്​ ലക്ഷക്കണക്കിന്​ വിദ്യാർഥികളുടെ മദ്​റസ പഠനത്തെ ബാധിക്കുമെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ അൻവർ ബാഖവി, ജനറൽ ​സെക്രട്ടറി ബഷീർ ബാഖവി, പൂക്കുഞ്ഞുകോയ തങ്ങൾ എന്നിവർ ചൂണ്ടിക്കാട്ടി. 

 സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലാണ് സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കണമെന്ന ശിപാർശയുള്ളത്. 

Tags:    
News Summary - Khader committee report should be rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.