തിരുവനന്തപുരം: മസാല ബോണ്ട് വിവാദമായിരിക്കെ കിഫ്ബി 1,100 കോടി രൂപയുടെ വിദേശവായ്പക്ക് കൂടി റിസർവ് ബാങ്കിെൻറ അനുമതി തേടി. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി ഗ്രീൻബോണ്ട് വഴി കടമെടുക്കാനാണ് തീരുമാനം. ലോകബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനമായ ഇൻറർനാഷനൽ ഫിനാൻസ് കോർപറേഷനിൽനിന്നാണ് കടമെടുക്കുന്നത്. ജൂൺ 30ന് ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് വിദേശവായ്പക്ക് അനുമതി നൽകി.
നേരേത്ത മസാല ബോണ്ട് വഴി കിഫ്ബി 2100 കോടി സമാഹരിച്ചിരുന്നു. വിദേശവായ്പക്കെതിരെ സി.എ.ജി റിപ്പോർട്ട് നൽകിയത് വലിയ വിവാദമായി. സി.എ.ജിക്കെതിരെ സർക്കാർ കടുത്ത വിമർശനവും ഉയർത്തി. കിഫ്ബി പദ്ധതികൾ സ്തംഭിപ്പിക്കാനാണ് നീക്കമെന്നായിരുന്നു സംസ്ഥാനത്തിെൻറ ആരോപണം. ഇതിന് പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മസാല ബോണ്ടിെൻറ വിശദാംശം ആരാഞ്ഞ് റിസർവ് ബാങ്കിെന സമീപിച്ചു. ഇത് സർക്കാറിനെ കൂടുതൽ പ്രകോപിതമാക്കിയിരുന്നു.
വീണ്ടും കടമെടുപ്പിന് കിഫ്ബി ആവശ്യപ്പെട്ട സാഹചര്യത്തിൽ റിസർവ് ബാങ്ക് നിലപാട് നിർണായകമാണ്. റിസർവ് ബാങ്ക് അനുമതി ലഭിക്കുമെന്നാണ് കിഫ്ബി പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.