തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും വികലമനസ്സുകളുടെ താൽപര്യമനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുകയാണ്. ഇടപെടലുകളിലൂടെ ഉദ്യോഗസ്ഥരെ നിസ്സംഗരാക്കാനാണ് ശ്രമം. വീടില്ലാത്ത ലക്ഷക്കണക്കിനാളുകൾക്ക് ഗുണകരമാകുന്ന ലൈഫ് പദ്ധതിക്കുമേൽ മേക്കിട്ടുകേറുന്നതിെൻറ കാരണം മനസ്സിലാകുന്നില്ല. പദ്ധതിയുടെ ചുമതലക്കാരനെ ഒന്നിനു പിറകെ അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്.
അന്വേഷണ ഏജൻസികൾക്ക് അറിയേണ്ട മറ്റൊന്ന് കെ-ഫോൺ പദ്ധതിയാണ്. സൗജന്യനിരക്കിൽ ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന ഇൗപദ്ധതി നാട്ടിലെ യുവതയുടെ പ്രതീക്ഷയാണ്. ചിലർക്ക് അത് പ്രയാസമുണ്ടാക്കും. ആ നിക്ഷിപ്ത താൽപര്യം എങ്ങനെ ഇൗ രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് വരും? കിഫ്ബിയുടെ പണമാണ് കെ-ഫോൺ പദ്ധതിക്ക് ഉപയോഗിക്കുന്നത്. അത്തരം പദ്ധതികളൊക്കെ നടപ്പാക്കാൻ ഇവിടെ കുത്തകകളും സ്വകാര്യ ഏജൻസികളും ഉണ്ടെന്നതാണ് അവരുടെ കാഴ്ചപ്പാട്. ആ താൽപര്യവുമായി അവിടെ ഇരുന്നാൽ മതി. ഒരു കുത്തകയുടെയും താൽപര്യമെടുത്ത് ഇേങ്ങാട്ട് വരേണ്ട. ഇത് അന്വേഷണ ഏജൻസികൾ മനസ്സിലാക്കിക്കോളൂവെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
നിരവധി യുവാക്കൾക്ക് തൊഴിലവസരം ലഭിക്കുമെന്നതിനാലാണ് ടോറസ് പദ്ധതിക്ക് താൽപര്യം കാട്ടുന്നത്. ജനങ്ങളും നാടും ഏൽപിച്ചുതന്ന ഉത്തരവാദിത്തം സർക്കാർ നിറേവറ്റുേമ്പാൾ അതിനോട് രാഷ്ട്രീയപരമായി വിയോജിപ്പുള്ളവരുണ്ടാകും. അത്തരത്തിൽ വിരോധം കാട്ടുന്ന അൽപ മനസ്സുകൾക്കൊപ്പമല്ല അന്വേഷണ ഏജൻസികൾ ഉണ്ടാകേണ്ടത്. നാടിനെ മുന്നോട്ടുകൊണ്ടുപോകുകയെന്ന തങ്ങളെ ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തമാണ് സർക്കാർ നിറവേറ്റുന്നത്. ഇനിയും അത് നിറവേറ്റുമെന്നും മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു.
കിഫ്ബി പദ്ധതികളെ തകർക്കാനുള്ള നീക്കങ്ങൾക്ക് നിന്നുകൊടുക്കില്ല. സംഘ്പരിവാർ നേതാവ് ഹരജി നൽകിയപ്പോൾ കോൺഗ്രസ് ഭാരവാഹിയാണ് വാദിക്കാൻ പോയത്. എന്തൊരു െഎക്യമാണിെതന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിെൻറ ആവശ്യത്തിനുള്ള പദ്ധതികളെ തുരങ്കംവെക്കാൻ എന്തിന് ശ്രമിക്കുന്നു? കിഫ്ബിയിലെ ഏതെങ്കിലുമൊരു പദ്ധതി വേെണ്ടന്ന് ഇവർക്ക് അഭിപ്രായമുണ്ടോ?. തെൻറ മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ വേെണ്ടന്ന നിലപാട് ഏതെങ്കിലും എം.എൽ.എക്കുണ്ടോ?. നാടിന് നൽകിയ വാഗ്ദാനം നടപ്പാക്കാനാണ് സർക്കാർ കിഫ്ബിയെ വിപുലീകരിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.